HomeNEWSപാചകം വിറകടുപ്പിലാണോ? അര്‍ബുദം മുതല്‍ ക്ഷയംവരെ എന്തിനും സാധ്യതയെന്ന് ഡബ്‌ള്യു.എച്ച്.ഒ

പാചകം വിറകടുപ്പിലാണോ? അര്‍ബുദം മുതല്‍ ക്ഷയംവരെ എന്തിനും സാധ്യതയെന്ന് ഡബ്‌ള്യു.എച്ച്.ഒ

Published on

spot_imgspot_img

ന്യൂഡല്‍ഹി: വിറക്, കാര്‍ഷികാവശിഷ്ടങ്ങള്‍, കല്‍ക്കരി, ചാണകവറളി തുടങ്ങിയവ കത്തിച്ചുള്ള പാചകം ആളെക്കൊല്ലിയെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന (ഡബ്‌ള്യു.എച്ച്.ഒ.). ഇത്തരം ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള പാചകം ഗാര്‍ഹികമലിനീകരണത്തിനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ പാചകത്തിന് ബദല്‍സംവിധാനങ്ങള്‍ കണ്ടെത്തണമെന്ന മുന്നറിയിപ്പുമായി ഡബ്‌ള്യു.എച്ച്.ഒ.

അര്‍ബുദംമുതല്‍ ക്ഷയംവരെ

ആഗോളജനതയുടെ മൂന്നിലൊന്നും പാചകത്തിന് ഫോസില്‍ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. നഗരമേഖലയില്‍ ഇത് 14 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 49 ശതമാനവുമാണ്. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള ഗാര്‍ഹിക മലിനീകരണത്തില്‍ ജീവന്‍ നഷ്ടമായവരില്‍ 90 ശതമാനവും സാധാരണക്കാരായ സ്ത്രീകളും കുട്ടികളുമാണ്.

ലോകത്ത് ജീവന്‍ നഷ്ടപ്പെട്ടവര്‍ -8.6 കോടി (2019)
ഇതില്‍ ഇന്ത്യക്കാര്‍ -ആറുലക്ഷം
2020-ല്‍ 32 ലക്ഷം മരണമാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്.

മരണകാരണം

ഹൃദ്രോഗം -32 %
പക്ഷാഘാതം -23%
ഗുരുതര ശ്വാസകോശരോഗങ്ങള്‍ -21%
ശ്വാസതടസ്സം -19%
ശ്വാസകോശ അര്‍ബുദം -06%

ഇന്ത്യയിലെ അകാലമരണങ്ങളുടെ ആറാമത്തെ കാരണം

ഇന്ത്യയിലെ അകാലമരണങ്ങളുടെ ആറാമത്തെ കാരണമായാണ് ഗാര്‍ഹിക മലിനീകരണം കണക്കാക്കുന്നത്.
ഇന്ത്യയില്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ -36% (2011-ലെ സെന്‍സസ് പ്രകാരം)
ഗ്രാമങ്ങളില്‍ -51%
നഗരങ്ങളില്‍ -09%
ഈയിടെ ഇറങ്ങിയ നാഷണല്‍ സാംപിള്‍ സര്‍വേ പ്രകാരം 77 ശതമാനം പേരും ഫോസില്‍ ഇന്ധനങ്ങളാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഉജ്ജ്വലയോജന പരിഹാരമാകുന്നുണ്ടോ?

പ്രധാനമന്ത്രിയുടെ ഉജ്ജ്വലയോജനപ്രകാരം സബ്സിഡിനിരക്കില്‍ പാചകവാതകം ലഭിക്കുമ്പോഴും ഫോസില്‍ ഇന്ധനം ഉപയോഗിച്ചുള്ള പാചകം ഒഴിവാക്കാന്‍ ഇന്ത്യക്കാര്‍ തയ്യാറല്ല. 2014-ല്‍ 14.52 കോടി എല്‍.പി.ജി. ഉപഭോക്താക്കളുണ്ടായിരുന്നത് 2023 മാര്‍ച്ചില്‍ 31.36 കോടിയായി ഉയര്‍ന്നുവെന്ന് 2023-ല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, കഴിഞ്ഞ ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 2019-21-ല്‍ രാജ്യത്ത് ശുദ്ധമായ പാചകവാതകം ഉപയോഗിക്കുന്ന വീട്ടുകാരുടെ തോത് 58.6 ശതമാനം മാത്രമാണ്. പാചകവാതക ഉപയോഗക്ഷമതയില്‍ ഏറ്റവും കുറവ് ഝാര്‍ഖണ്ഡിലാണ്. കൂടുതല്‍ ഡല്‍ഹിയും മഹാരാഷ്ട്രയുമാണ്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this