കവിത
തേജസ്വിനി ജെ സി
ആറ് മണി ബസിലെന്നും
വാസനയുടെ
ഒരു കൊളാഷ് വിരിയുന്നുണ്ട്.
പലകൈ മറിഞ്ഞ്
നടു വളഞ്ഞു പോയ
പത്തുറ്പ്യക്കടലാസ് മണം…
പയ്പ്പിന്
പരിച വെക്കുന്ന,
പായ്യാരത്തിന് കൂട്ടിരിക്കുന്ന ,
പലഹാരപ്പൊതിമണം…
ഓള് കഴുകിയാ മാത്രം
വെടിപ്പാവുന്ന(?)
ചോറ്റുപാത്രത്തിലെ
എച്ചിലുമണം..
എന്റെ ഉടുപ്പിന്റെ മണം…
നിന്റെ വിയർപ്പിന്റെ മണം..
തലയിലേറ്റി നടന്നിട്ടും
തളര്‍ന്നു പോയൊരു
മല്ലിപ്പൂവിന്റെ
മടുപ്പൻമണം…
ആറ് മണി ബസിലെന്നും
വാസനയുടെ
ഒരു കൊളാഷ് വിരിയുന്നുണ്ട്.
* * *
ആലിൻകീഴ് വെയിറ്റിങ് ഷെഡ്
റെയില്‍വേ റോഡ്
എകെജീക്ലബ്
അമ്പലമുക്ക്
സ്റ്റോപ്പെത്തുന്ന മുറയ്ക്കിറങ്ങും
മണങ്ങളും…
ആറുമണി ബസിലെ
സീസൺ ടിക്കറ്റുകാർ.
…
തേജസ്വിനി ജെ സി
പോണ്ടിച്ചേരി സര്‍വകലാശാലയില്‍ മാസ് കമ്യൂണിക്കേഷന്‍ വിഭാഗത്തിൽ ഗവേഷക വിദ്യാർത്ഥിയാണ്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.