Homeനാടകംഅബുദാബി മലയാളി സമാജത്തില്‍ നാടക ശില്പശാല

അബുദാബി മലയാളി സമാജത്തില്‍ നാടക ശില്പശാല

Published on

spot_imgspot_img

മലയാള നാടക-ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഷൈജു അന്തിക്കാടിന്റെ നേതൃത്വത്തില്‍ നാടക കളരി സംഘടിപ്പിക്കുന്നു. അബുദാബി സമാജത്തില്‍ വെച്ച് സെപ്റ്റംബര്‍ 15ന് വൈകിട്ട് ഏഴു മണിമുതലാണ് ശില്‍പശാല ആരംഭിക്കുന്നത്.

കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനും ആസ്വദിക്കാനും കഴിയുന്ന നാടകങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയാണ് സംഘാടകര്‍. മുതിര്‍ന്നവര്‍ക്കും ഇത്തരം നാടകങ്ങള്‍ അവതരിപ്പിക്കാം. കുട്ടികള്‍ക്ക് മനസ്സിലാവുന്ന തരത്തിലുള്ള പ്രമേയവും രംഗാവതരണവുമാണ് ഇവിടെ പ്രധാനം. ഗുണപാഠകഥകള്‍, നീതിസാരകഥകള്‍, വിനോദങ്ങളും കുട്ടിക്കളികളും നിറഞ്ഞ കഥകള്‍ തുടങ്ങിയവ കൂടാതെ കേരള ജനത നേരിടുന്ന വിവിധ വിഷയങ്ങള്‍ അതിനെ എങ്ങനെ അതിജീവിക്കാം എന്ന് തുടങ്ങി അഭിനയകലയുടെ അഗാധ തലങ്ങളിലൂടെ നടനകലയുടെ ബാലപാഠം മുതല്‍ സാങ്കേതികത്വവും വ്യക്തിത്വ വികാസവും തുടങ്ങി ക്യാമറ കണ്ണിനായുള്ള അഭിനയരീതികളുമൊക്കെയാണ് പരിശീലിപ്പിക്കുന്നത്.

അഭിനയത്തില്‍ അഭിരുചിയുള്ള പത്ത് വയസ്സ് മുതല്‍ പതിനേഴു വയസ്സ് വരെയുള്ള മുപ്പത് കുട്ടികള്‍ക്കും മുപ്പത് മുതിര്‍ന്നവര്‍ക്കുമാണ് നാടകകളരിയില്‍ പ്രവേശനം ഉണ്ടാകുക. വൈകുന്നേരം ഏഴു മണിമുതല്‍ ഒന്‍പതു മണിവരെ കുട്ടികള്‍ക്കും ഒന്‍പതു മുതല്‍ പതിനൊന്നു മണിവരെ മുതിര്‍ന്നവര്‍ക്കുമായാണ് പരിശീലന സമയം ക്രമപ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിജു മത്തുമമല്‍ 0555221306
അഷ്‌റഫ് പട്ടാബി 0554206030

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this