‘ഓസ്കാര്‍’ ടൊവീനോക്ക്

0
450

ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍ ആവുമെന്ന് കരുതിയിരുന്ന സലിം അഹമ്മദിന്റെ ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’ വില്‍ നായകനായി എത്തുന്നത് ടൊവീനോ തോമസ്. സിനിമയ്ക്കുള്ളിലെ സിനിമയാണ് ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’. പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെയാണ് സലീം അഹമ്മദ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിന് തന്നെ നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. അതിന് പിന്നാലെയാണ് പത്തേമാരി പുറത്തിറങ്ങിയത്. ആ സിനിമയ്ക്കും നിരൂപക പ്രശംസകള്‍ ലഭിച്ചിരുന്നു. വ്യത്യസ്തമായ വേഷങ്ങള്‍ തെരഞ്ഞെടുത്ത് കൊണ്ടാണ് ടോവിനോ ഇതിനകം മലയാള യുവനായക നിരയില്‍ വ്യക്തമായ ഇടം രേഖപ്പെടുത്തുന്നത്.

റസൂല്‍ പൂക്കുട്ടി ശബ്ദ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് മധു അമ്പാട്ട് ആണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കുന്നു. പ്രൊഡക്ഷന്‍ ഡിസൈനിംഗ് നിര്‍വഹിക്കുന്നത് സന്തോഷ്‌ രാമനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here