മലയാള നാടക-ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഷൈജു അന്തിക്കാടിന്റെ നേതൃത്വത്തില്‍ നാടക കളരി സംഘടിപ്പിക്കുന്നു. അബുദാബി സമാജത്തില്‍ വെച്ച് സെപ്റ്റംബര്‍ 15ന് വൈകിട്ട് ഏഴു മണിമുതലാണ് ശില്‍പശാല ആരംഭിക്കുന്നത്.
കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനും ആസ്വദിക്കാനും കഴിയുന്ന നാടകങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയാണ് സംഘാടകര്‍. മുതിര്‍ന്നവര്‍ക്കും ഇത്തരം നാടകങ്ങള്‍ അവതരിപ്പിക്കാം. കുട്ടികള്‍ക്ക് മനസ്സിലാവുന്ന തരത്തിലുള്ള പ്രമേയവും രംഗാവതരണവുമാണ് ഇവിടെ പ്രധാനം. ഗുണപാഠകഥകള്‍, നീതിസാരകഥകള്‍, വിനോദങ്ങളും കുട്ടിക്കളികളും നിറഞ്ഞ കഥകള്‍ തുടങ്ങിയവ കൂടാതെ കേരള ജനത നേരിടുന്ന വിവിധ വിഷയങ്ങള്‍ അതിനെ എങ്ങനെ അതിജീവിക്കാം എന്ന് തുടങ്ങി അഭിനയകലയുടെ അഗാധ തലങ്ങളിലൂടെ നടനകലയുടെ ബാലപാഠം മുതല്‍ സാങ്കേതികത്വവും വ്യക്തിത്വ വികാസവും തുടങ്ങി ക്യാമറ കണ്ണിനായുള്ള അഭിനയരീതികളുമൊക്കെയാണ് പരിശീലിപ്പിക്കുന്നത്.
അഭിനയത്തില്‍ അഭിരുചിയുള്ള പത്ത് വയസ്സ് മുതല്‍ പതിനേഴു വയസ്സ് വരെയുള്ള മുപ്പത് കുട്ടികള്‍ക്കും മുപ്പത് മുതിര്‍ന്നവര്‍ക്കുമാണ് നാടകകളരിയില്‍ പ്രവേശനം ഉണ്ടാകുക. വൈകുന്നേരം ഏഴു മണിമുതല്‍ ഒന്‍പതു മണിവരെ കുട്ടികള്‍ക്കും ഒന്‍പതു മുതല്‍ പതിനൊന്നു മണിവരെ മുതിര്‍ന്നവര്‍ക്കുമായാണ് പരിശീലന സമയം ക്രമപ്പെടുത്തിയിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിജു മത്തുമമല്‍ 0555221306
അഷ്‌റഫ് പട്ടാബി 0554206030