തലശ്ശേരി ആര്‍ട്ട് ഗാലറിയുടെ 100-ാമത്തെ എക്‌സിബിഷന്‍

0
367

തലശ്ശേരി: ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ വാട്ടര്‍ കളര്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന നൂറാമത്തെ എക്‌സിബിഷന്‍ എന്ന പ്രത്യേകതയും ഈ എക്‌സിബിഷനുണ്ട്. പ്രശസ്ത ചിത്രകാരന്മാരായ സദു അലീയൂര്‍, ശരത് ചന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബര്‍ 25ന് ആരംഭിക്കുന്ന എക്‌സിബിഷനില്‍ ഇരുവരുടെയും എണ്‍പതോളം ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി 1ന് പ്രദര്‍ശനം സമാപിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here