സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ചു

0
186

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2022ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിന് അതതു മേഖലകളിലെ 18നും 40നും മധ്യേ പ്രായമുള്ളവരെയാണ് നാമനിര്‍ദേശം ചെയ്യേണ്ടത്. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം (പ്രിന്റ് മീഡിയ, ദൃശ്യ മാധ്യമം), കല, സാഹിത്യം, കായിക (വനിത, പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രഫി എന്നീ മേഖലകളില്‍ നിന്ന് മികച്ച ഓരോ വ്യക്തിക്കുവീതം 10 പേര്‍ക്കാണ് പുരസ്‌കാരം. സ്വയം അപേക്ഷിക്കാന്‍ കഴിയില്ല. അതതു മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരാളെ നിര്‍ദേശിക്കാം. 50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്, യുവ, അവളിടം ക്ലബ്ബുകളില്‍ നിന്ന് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിലെ മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവുമുണ്ട്. ഈ ക്ലബ്ബുകളെ സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കും. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. അവസാന തീയതി 25. മാര്‍ഗനിര്‍ദേശങ്ങളും അപേക്ഷാ ഫോറവും ജില്ലാ യുവജന കേന്ദ്രങ്ങളിലും www.ksywb.kerala.gov.in ലും ലഭിക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here