സി എം അബ്ദുറഹ്‌മാന്‍ സ്മാരക പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

0
207

തിരൂര്‍: ദേശാഭിമാനി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സി എം അബ്ദുറഹ്‌മാന്റെ സ്മരണയ്ക്ക് തിരൂര്‍ വെട്ടം പി പി അബ്ദുള്ളക്കുട്ടി സ്മാരക വായനശാല നല്‍കുന്ന മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഇംഗ്ലീഷ്, മലയാളം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനും മലയാള ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത ദൃശ്യമാധ്യമ റിപ്പോര്‍ട്ടിനുമാണ് അവാര്‍ഡ്. 10,001 രൂപവീതമാണ് പുരസ്‌കാരം. പ്ത്രവാര്‍ത്തയുടെയും ദൃശ്യമാധ്യമ റിപ്പോര്‍ട്ടിന്റെയും മൂന്ന് കോപ്പി (ദൃശ്യമാധ്യമം- സിഡി/ പെന്‍ഡ്രൈവ്) അയക്കണം. എഡിറ്റര്‍/ ന്യൂസ് എഡിറ്റര്‍ എന്നിവരിലൊരാളുടെ സാക്ഷ്യപത്രം വേണം.

അവസാന തീയതി ആഗസ്റ്റ് 30. വിലാസം: സെക്രട്ടറി, പി പി അബ്ദുള്ളക്കുട്ടി സ്മാരക വായനശാല, വെട്ടം പിഒ, തിരൂര്‍-676102. വിശദവിവരങ്ങള്‍ക്ക്: 9746363194


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here