ശപിക്കപ്പെട്ട പിതാവിന്

0
595

കവിത
സുരേഷ് നാരായണൻ

ഫ്രാങ്കല്ലാത്ത മനുഷ്യന്മാരുടെ 
ശപിക്കപ്പെട്ട പിതാവേ,
നിൻറെ ചാട്ടവാർ പിഞ്ഞിപ്പോയി;
ഒലീവിലക്കിരീടം മങ്ങിപ്പോയി .

ദേവാലയങ്ങൾ ഭ്രാന്താലയങ്ങളായി;
നീ ചിന്തിയ  
അവസാന തുള്ളി രക്തവും 
അശുദ്ധമായി.

അരമനകളായ അരമനകളിൽ ക്രൂശിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന
അലമുറകളെ നീ കാണാത്തതെന്ത് ?

2000 വർഷങ്ങൾക്കിപ്പുറം,
ശുഷ്കിച്ചുപോയ നിൻറെ 
അരുളപ്പാടുകളെല്ലാം
അനുനിമിഷം തിടം വെച്ചുകൊണ്ടേയിരുന്ന 
നിൻറെ നിസ്സഹായതകളാൽ 
ക്രൂരമായ് മാനഭംഗം ചെയ്യപ്പെട്ടിരിക്കുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here