Homeസിനിമസുകുമാരന്‍ ഓര്‍മ്മയായിട്ട് 21 വര്‍ഷം

സുകുമാരന്‍ ഓര്‍മ്മയായിട്ട് 21 വര്‍ഷം

Published on

spot_img

നിധിന്‍.വി.എന്‍

എം.ടി വാസുദേവന്‍‌ നായര്‍ സംവിധാനം ചെയ്ത നിർമ്മാല്യത്തിലൂടെ അപ്പുവായി സിനിമയിലെത്തിയ നടനായിരുന്നു സുകുമാരന്‍. തന്റെ ആത്മാംശമുള്ള കഥാപാത്രങ്ങളെ മറ്റാര്‍ക്കും അനുകരിക്കാനാവാത്ത വിധം അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചു. അഭിനയത്തില്‍ യാതൊരു പരിചയമോ, പരിശീലനമോ ഇല്ലാതെത്തിയ പൊന്നാനിക്കാരനായ ഈ എം.എ-ക്കാരന്‍ 70-കളുടെ അവസാനത്തോടെ മലയാളസിനിമയുടെ നായക നിരയിലെത്തി. 1978-ല്‍ എം.ടി സംവിധാനം ചെയ്ത ബന്ധനത്തിലൂടെ മികച്ച നടനുള്ള  സംസ്ഥാന പുരസ്ക്കാരത്തിന് സുകുമാരന്‍ അര്‍ഹനായി.

1948 മാർച്ച് 18-ന് പരമേശ്വരൻ നായർ, സുഭദ്രാമ്മ എന്നീ ദമ്പതികളുടെ മൂത്ത മകനായി ജനിച്ചു. പാലാ സെന്റ് തോമസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് ബിരുദവും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷിൽ എം.എ-യും, ലോ അക്കാദമിയിൽ നിന്ന് നിയമബിരുദവും നേടി.

കഴിഞ്ഞ തലമുറയുടെ ക്ഷോഭിക്കുന്ന യൗവ്വനത്തിന് സുകുമാരന്റെ മുഖമായിരുന്നു. എഴുപതുകളിലും എൺപതുകളിലും രാഷ്ട്രീയത്തിലും കലയിലും പുതിയ ചെറുപ്പക്കാർ കടന്നുവന്ന് പഴയ സങ്കല്പങ്ങളെ ചോദ്യം ചെയ്ത കാലമായിരുന്നു. സിനിമയിൽ അതിനുള്ള നിയോഗം സോമനും സുകുമാരനും ജയനുമായിരുന്നു. അതിൽ തന്നെ ഡയലോഗിന്റെ കാര്യത്തിൽ സുകുമാരനായിരുന്നു കേമൻ. ശാലിനി എന്റെ കൂട്ടുകാരിയിലെ ജയദേവന്‍ മാഷിനെ അത്ര എളുപ്പം മറക്കാന്‍ മലയാളികള്‍ക്ക് കഴിയും എന്നു തോന്നുന്നില്ല. സുകുമാരന്റെ കഥാപാത്രങ്ങള്‍, അദ്ദേഹത്തിനുമാത്രം സാധ്യമാകുന്ന പകര്‍ന്നാട്ടങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു.നിർമ്മാല്യത്തിലെ അപ്പു ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, സുകുമാരന് തുടർന്ന് നല്ല അവസരങ്ങളൊന്നും ലഭിച്ചില്ല. സുരാസു ആദ്യമായി തിരക്കഥയെഴുതി, ബേബി സംവിധാനം ചെയ്ത “ശംഖുപുഷ്പ’’മായിരുന്നു സുകുമാരന്റെ സ്ഥാനം സിനിമയിൽ ഉറപ്പിച്ചത്. സുകുമാരന്റെ ഡോ. വേണുവെന്ന ആ കഥാപാത്രം പുത്തൻ താരോദയത്തിന് നിമിത്തമായി. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാരുടെ ഉദയത്തോടെ പ്രതിനായക വേഷങ്ങളിലേക്ക് മാറേണ്ടി വന്ന സുകുമാരന്‍ അവിടെയും തന്റെ പ്രതിഭകൊണ്ട് സ്വയം അടയാളപ്പെടുത്തി.

നിർമ്മാല്യത്തില്‍ തുടങ്ങി വംശത്തില്‍ തന്റെ സിനിമ ജീവിതം അവസാനിപ്പിക്കുമ്പോള്‍ സുകുമാരന് വയസ്സ് 49. അപൂര്‍ണ്ണമെങ്കിലും സാര്‍ത്ഥകമായിരുന്നു സുകുമാരന്റെ സിനിമാ ജീവിതം. 275-ഓളം ചിത്രങ്ങളിൽ അഭിനയിച്ച സുകുമാരൻ 2 സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. 1985-ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയ കെ.ജി ജോർജ് സംവിധാനം ചെയ്ത ഇരകൾ, ടി.എസ് മോഹൻ സംവിധാനം ചെയ്ത പടയണി എന്നിവയായിരുന്നു അവ. ഒരു കാലഘട്ടത്തിന്റെ പ്രതിരൂപങ്ങളായ ഒട്ടേറെ കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച്, 1997 ജൂൺ 16-ന് വിടപറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this