കളരിപ്പയറ്റ് പരിശീലനം

0
686

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കേരളത്തിൻറെ തനത് ആയോധന ജീവനകലയാണ് കളരിപയറ്റ്. ജാതി, മത ലിംഗ, ഭേദമന്യേ പാരമ്പര്യത്തിലൂന്നി ഗുരുവിൻറെ കീഴിൽ തികഞ്ഞ അച്ചടക്കത്തോടെയും നിഷ്ഠയോടുകൂടി വശമാക്കുന്ന ഈ കല, വ്യക്തിയുടെ സമഗ്ര പരിപോഷണം ലക്ഷ്യമിട്ടുള്ളതാണ്. കേവലം ഒരു ആയോധനവിദ്യ എന്നതിലുപരി വിനയം, ക്ഷമ, ധൈര്യം, യുക്തി, മനസാന്നിധ്യം എന്നീ ഗുണങ്ങൾക്ക് പുറമേ ആരോഗ്യവും, വഴക്കവുമുള്ള ശരീരത്തെയും ദൃഢ ശാന്തമായ മനസ്സിനെയും ഉൾക്കൊണ്ട് നിരന്തര പരിശീലനത്താൽ പ്രതിരോധശേഷി വർദ്ധിക്കുന്നതിനും ബുദ്ധിവികാസത്തിനും ഇതര രോഗങ്ങളിൽ നിന്നും മുക്തി നേടി ആരോഗ്യവും യൗവനവും നിലനിർത്തുന്നതിനുവേണ്ടി ആചാര്യന്മാർ ചിട്ടപ്പെടുത്തിയ ആയോധനകലയാണ് കളരിപ്പയറ്റ്. കോഴിക്കോട് കോരപ്പുഴയിലെ ഗോപാലൻ ഗുരുക്കൾ സ്മാരക സി വി എൻ കളരിയിലേക്കുള്ള പുതിയ ബാച്ചിലേക്ക് ജൂൺ 17 ഞായറാഴ്ച കാലത്ത് 7 മണി മുതൽ പ്രവേശനം ആരംഭിക്കുന്നു. ഏഴ് വയസ്സു മുതലുള്ള ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും പ്രവേശനം.

 

LEAVE A REPLY

Please enter your comment!
Please enter your name here