കവിത
സുജ എം ആർ
നിന്റെ നഗ്ന തീരത്തെ വിയർപ്പു മണികളിൽ,
എന്റെ ഉണർത്തുപാട്ടിന്റെ സമുദ്രമിരമ്പുന്നു.
തിരകളാൽ പതിയെ പിഴുതെടുത്ത്,
വേലിയേറ്റം കൊണ്ട് നീയെന്നെ ദീർഘമായി ചുംബിക്കുന്നു.
ചുഴികളാൽ എന്നെ ഒഴുക്കിയെടുത്ത് നീയൊരു പവിഴമാലയായ് എന്നെ പുനർ നിർമിക്കുന്നു.
ആകാശം നോക്കിക്കിടന്ന് ഞാൻ പിന്നെയും പതിയെ പൂത്തു തുടങ്ങുന്നു.
നിലാവ് പുതച്ച് ഞാൻ നിന്നോട് ചാഞ്ഞുറങ്ങുന്നു.
നിറമുള്ള സ്വപ്നങ്ങളുടെ ഇടവേളകളിൽ
കോരിത്തരിച്ച് പിന്നെയും പിന്നെയും പൂക്കൾ പൊട്ടി വിടരുന്നു.
പുലരുന്ന മാനത്തുടുപ്പ് രണ്ടായി ചീന്തി, നീയെന്നെ തറ്റുടുപ്പിക്കുന്നു, മുലക്കച്ച കെട്ടുന്നു.
ലോകം മുഴുവൻ പ്രണയത്തിന്റെ
ഉപ്പുകാറ്റ് വീശുന്നു.
വെയിൽ വന്ന് തൊടുന്ന മാത്രയിൽ നമ്മളൊരു പ്രണയ ഗാനമായി ബാഷ്പീകരിക്കപ്പെടുന്നു.
സംഗീതം പിന്നെയും സമുദ്രത്തിൽ വന്ന് തൊടുന്നു.
വേലിയേറ്റങ്ങൾ…
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
ചുരുക്കി പറഞ്ഞാൽ നല്ലൊരു കളി കഴിഞ്ഞു എണീറ്റ്
❤️