ന്യൂവേവ് ഫിലിം സ്‌കൂൾ ഫെസ്റ്റിവൽ: ചുറ്റ്, എറ്റേണൽ റെക്കറൻസ് മികച്ച ചിത്രങ്ങൾ

0
371
new wave fest

കോഴിക്കോട്: ന്യൂവേവ് ഇന്റർ നാഷണൽ ഷോർട്ട് ഫിലിം, ഡോക്യുമെന്ററി ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു. അനന്തകൃഷ്ണൻ കെ. എസ് സംവിധാനം ചെയ്‌ത ചുറ്റ്, അജ്മൽ ഹംസ സംവിധാനം ചെയ്ത എറ്റേണൽ റെക്കറൻസ് എന്നിവ മികച്ച ചിത്രത്തിനുള്ള അവാർഡുകൾ പങ്കിട്ടു.

chutt,eternal recurrence

രണ്ടു ചിത്രങ്ങൾക്കും 10,000 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു. ശ്രുതിൽ മാത്യു സംവിധാനം ചെയ്ത ‘ഉട്ടോപ്പിയ’യ്ക്ക് മികച്ച ചിത്രത്തിനുള്ള ജൂറി പരാമർശം ലഭിച്ചു. ജിനേഷ് വി.എസ് (അകം), ഷബീർ തുറക്കൽ (കൊറ്റില്ലം), ജെസ്സിമോൾ എം.ജെ. ( ചുറ്റ്) എന്നിവരും ജൂറി പരാമർശത്തിന് അർഹരായി.
jinesh vs
shabeer thurakkal
jessymol

സംവിധായകരായ സുദേവൻ, ഷിനോസ് റഹ്മാൻ, നടിയും കുറേറ്ററുമായ അർച്ചന പദ്മിനി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സംവിധായകരായ പ്രേംചന്ദ്, സുദേവൻ, ഗോകുൽരാജ്, വൈഷ്ണവ്, ആനന്ദ് പൊറ്റക്കാട് എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു. ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണനെക്കുറിച്ച് തിങ്ക്ലി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘എം.ജെ ഓർമപ്പുസ്തകം’ എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here