ചാലക്കുടിയില്‍ മണിനാദം: നാടൻപാട്ട് മത്സരം

0
336

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സാമൂഹികമായി പിന്നോക്കം നിൽക്കുന്ന മേഘലകളിൽ രൂപീകരിച്ചിട്ടുള്ള യുവ ക്ലബ്ബുകൾക്കായി ‘മണിനാദം 2019’ എന്ന പേരില്‍ ചാലക്കുടിയില്‍ വെച്ച് ഫെബ്രുവരി 9 ,10 തിയ്യതികളിലായി നാടൻ പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി മാസം സംസ്ഥാനത്ത് 200 കേന്ദ്രങ്ങളിൽ യുവ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നാടൻ പാട്ട് അവതരണവും സാംസ്കാരിക – നവോത്ഥാന സദസുകളും സംഘടിപ്പിക്കും. തുടർന്ന് ജില്ലാ മത്സരങ്ങളും നടക്കും.

ജില്ലാ മത്സരങ്ങളിൽ വിജയിക്കുന്ന പ്രതിഭകളെ ഉൾപ്പെടുത്തി ജില്ലാ – യുവജനക്ഷേമബോർഡ് രൂപീകരിക്കുന്ന ഒരു ടീമാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നത്. അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ മലയാളികളുടെ പ്രിയപ്പെട്ട നടൻ കലാഭവൻ മണിയുടെ നാമധെയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here