നിധിന്‍ വി. എന്‍.വലിച്ചു നീട്ടലുകളില്ല. രണ്ടര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു ചിത്രം. അഹമ്മദ് സഫ്വാന്‍റെ ‘ഡെത്ത് ഓഫ് എ നേഷന്‍’. രാജ്യത്തെ സമകാലിക രാഷ്ട്രീയ – സാമൂഹിക അവസ്ഥ മുതല്‍ കുഞ്ഞു പെണ്‍കുട്ടികള്‍ പോലും നേരിടുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് വരെ ചിത്രം സംസാരിക്കുന്നു. ഇന്ത്യയുടെ ദേശീയ പതാക ക്യുബിക്‌സില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന കുട്ടി വാതിലില്‍ മുട്ടുന്നത് കേട്ട് എഴുന്നേറ്റ് പോകുന്നു. കുട്ടിയുടെ കൈയില്‍ നിന്നും താഴെ വീഴുന്ന ക്യുബിക്‌സ് കാവിയാകുന്നതോടെ ചിത്രം അവസാനിക്കുന്നു.
ബഹുസ്വരതകള്‍ ഇല്ലാതാക്കുന്ന രാഷ്ട്രീയ പ്രവണതകളോടുള്ള പ്രതിഷേധമാണ് ‘ഡെത്ത് ഓഫ് എ നേഷന്‍. സര്‍ഗാത്മകത ഒരു പ്രതിഷേധ മാര്‍ഗം കൂടിയാണ് എന്ന് ചിത്രം ബോധ്യപ്പെടുത്തി തരുന്നു. ഫാസിസം രാജ്യത്തെ ഒറ്റ നിറത്തിലേക്ക് ഒതുക്കുമ്പോള്‍, പരിഹാരം ബഹുവര്‍ണ്ണങ്ങളെ കൂട്ടിപ്പിടിച്ചു പോരാടുക എന്നത് മാത്രമാണ്. സിനിമയുടെ വായനാസാധ്യത ഈ രീതിയില്‍ വലുതാണ്.
ഒരു വര്‍ഷം മുന്‍പ് കൊലചെയ്യപ്പെട്ട ആസിഫയെ ചിത്രം ഓര്‍മ്മിപ്പിക്കുന്നു. കഠ്വയിലെ ആ രാജകുമാരിക്കാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്. ബേബി നൗറിനാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. അഹമ്മദ് സഫ്വാന്‍റെ തന്നെയാണ് കഥയും. അബ്ദുള്‍ ഹനാന്റെയാണ് സ്‌ക്രിപ്റ്റ്. ഛായാഗ്രഹണം തൗഫീഖ് വിസ്റ്റ. മ്യൂസിക്ക് ശ്രീരാഗ് എജി.
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]