അരുണ്‍ സോള്‍
മിസ്റ്റർ ബാബുരാജ് ഞാൻ നിങ്ങളെ മണ്ടൻ എന്ന് വിളിക്കും
കാരണം ഇന്നലെയാണ് ഞാൻ കൂദാശ എന്ന സിനിമ കാണുന്നത് സിഡി ഷോപ്പിൽ പുതിയ സിനിമകൾ എല്ലാം കണ്ടു കഴിഞ്ഞതുകൊണ്ടാണ് ഈ സിനിമ മനസ്സില്ലാമനസ്സോടെ എടുത്തു കൊണ്ടുപോയത്. ഞാനും എൻറെ കുടുംബവുമായി ഇരുന്നാണ് ഈ സിനിമ കണ്ടു തുടങ്ങിയത്. അച്ഛൻ ഭാര്യ എന്‍റെ രണ്ടു പെൺകുട്ടികൾ ഇവർക്കാർക്കും ഈ സിനിമ കാണുന്നതിനോട് ഒരു താൽപര്യവുമില്ലായിരുന്നു. പക്ഷേ സിനിമ തുടങ്ങിയ അഞ്ച് മിനിറ്റ് ആയപ്പോഴേക്കും എന്റെ വീട്ടിലെ കൊച്ചു തീയേറ്റർ നിശബ്ദമായി. എൻറെ രണ്ടുമക്കൾ വരെ വളരെ സൈലൻറ് ആയി. കാരണം നമ്മൾ എല്ലാവരും ആ സിനിമയിലേക്ക് കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞു.
പിന്നെ ഓരോ സീനുകളും ടെൻഷനോടെയും നെഞ്ചിടിപ്പോടെ സസ്പെന്‍സോടെയും കൂടിയാണ് കണ്ടത്. അടുത്തത് എന്താണെന്ന് മനസ്സിൽ ചിന്തിക്കാൻപോലും കഴിയില്ല. അത്രയ്ക്ക് കിടിലം ത്രില്ലറാണ് ഈ സിനിമ.
ബാബുരാജ് ഭായ് നിങ്ങളെന്താ അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്? നിങ്ങളുടെ രൂപം നോട്ടം ഭാവം എന്നുവേണ്ട എല്ലാം മനോഹരമായി. നിങ്ങൾക്കെന്നും അഭിമാനിക്കാവുന്നതാണ് കൂദാശ. വളരെ തന്മയത്തോടെ അച്ചടക്കത്തോടെ നിങ്ങൾ അഭിനയിച്ചു. കിടുക്കി അഭിനന്ദനങ്ങൾ.
ടിനു തോമസ് ഇത് നിങ്ങളുടെ സിനിമയാണ്. ഈ സിനിമയുടെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും നിങ്ങൾക്ക് തരുന്നു. കാരണം ഇതൊരു പുതുമുഖ സംവിധായകനാണ് ചെയ്തതെന്ന് പറയാൻ കഴിയില്ല. അത്രയ്ക്ക് മനോഹരമായിരിക്കുന്നു. വളരെ നെഞ്ചിടിപ്പോടെ കൂടിയാണ് ഓരോ സീനുകളും കണ്ടത്. ബാഗ്രൗണ്ട് സ്കോറും പറയാതിരിക്കാൻ വയ്യ. നെഞ്ചിടിപ്പിന്റെ താളം കൂട്ടിയതേയുള്ളൂ. മ്യൂസിക് ഡയറക്ടർ, സംവിധായകൻ പിന്നെ തിരക്കഥയ്ക്ക് അഭിനന്ദനങ്ങൾ.
ആര്യൻ പിന്നെ ക്യൂൻ എന്ന സിനിമയിലൂടെ വന്ന ആ വില്ലൻ എന്നിവരുടെ അഭിനയം എടുത്തുപറയേണ്ടതാണ്.
ബാബുരാജ് ഭായ് നിങ്ങളെ മണ്ടൻ എന്ന് ഞാൻ വിളിച്ചത് എന്തെന്ന് മനസ്സിലായോ? ഈ സിനിമ നിങ്ങൾ തമിഴിൽ ചെയ്യേണ്ടതായിരുന്നു. എന്നാൽ ഞാനുൾപ്പെടെ ഉള്ള കേരളത്തിലെ മലയാളികൾ ഈ സിനിമ ഒരു വമ്പൻ ഹിറ്റ് ആക്കിയേനെ. തമിഴ് സിനിമയിലെ എല്ലാ പരീക്ഷണ ചിത്രങ്ങളും നായകനും നടിയും നോക്കാതെ നമ്മളിവിടെ വമ്പൻ ഹിറ്റുകൾ ആക്കി. രാക്ഷസനെ പോലെ വമ്പൻ ഹിറ്റ് ആകേണ്ട ഒരു സിനിമയായിരുന്നു കൂദാശ. കാരണം ഞാൻ കുറെ നാളുകൾക്കു ശേഷം കണ്ട അതിമനോഹരമായ ഒരു ത്രില്ലർ മൂവി യാണ് ഇത്. ഈ സിനിമ ഇനി തമിഴിൽ മൊഴിമാറ്റം നടത്തി ഇവിടെ റിലീസ് ചെയ്താൽ ചിലപ്പോൾ വമ്പൻ ഹിറ്റ് ആവും. കാരണം നമ്മൾ തമിഴ് സിനിമയുടെ എല്ലാ പരീക്ഷണ ചിത്രങ്ങളും കാണുകയും വിജയിപ്പിക്കുകയും ചെയ്യും.
മലയാളികളുടെ പരീക്ഷണ ചിത്രങ്ങൾക്ക് ഇവിടെ ഒരു വിലയുമില്ല. മലയാളത്തിലും ഒരുപാട് പരീക്ഷണ ചിത്രങ്ങൾ ഉണ്ട്. പക്ഷേ ഇവിടെ അതു കാണിക്കാൻ സിനിമാ തീയറ്ററുകൾ ഇല്ല. കാണികൾ ഇല്ല.
ഞാൻ ഒരുപാട് ക്ഷമയോടെ മാപ്പുചോദിക്കുന്നു. ഈ സിനിമ എനിക്ക് തിയേറ്ററിൽ പോയി കാണാൻ കഴിഞ്ഞില്ല. കാരണം എൻറെ അടുത്തുള്ള ഒരു തീയറ്ററിലും ഈ സിനിമ വന്നുപോയത് ഞാൻ അറിഞ്ഞതു പോലുമില്ല.
എല്ലാവരും ഈ സിനിമ കണ്ട് അഭിപ്രായം പറയണം. അതാണ് ഈ സിനിമയിലെ അണിയറ പ്രവർത്തകർക്ക് ഇനി കിട്ടുന്ന ഏറ്റവും വലിയ സന്തോഷം.