ശ്രുതി വൈശാഖ്
ഇടയ്ക്കൊക്കെ
നിന്നിലൂടെ
ഞാനൊന്ന് നടക്കാറുണ്ട്…
തനിച്ചിരിക്കുന്നിടത്തൊക്കെ
കൂട്ടു വിളിക്കാറുണ്ട്.
അത്രമേൽ ആർദ്രമായി
തൊട്ട് തൊട്ടൊന്നിരിക്കാറുണ്ട്…
ഹൃദയത്തിന്റെ ആഴത്തിൽ
എന്നും നട്ടു നനയ്ക്കാറുണ്ട്.
ഇരുളുന്ന വഴികളിൽ
നേർത്ത സ്വപ്നമായി
വെളിച്ചമാകാറുണ്ട്.
നീ പോലും അറിയാതെ
നിന്നെ കവർന്നെടുത്ത്
ആകാശത്തിനുമപ്പുറം
പാറി പറക്കാറുണ്ട്…
കുഞ്ഞു കുഞ്ഞു
മഴത്തുള്ളികളായ് പെയ്ത് നിന്നെ
നനയിക്കാറുണ്ട്…
ആരും കാണാതെ,
ആരും അറിയാതെ
ജീവശ്വാസം പോലെ
ചേർത്തു വയ്ക്കാൻ…
നീ പോലും അറിയാതെ
നീയുണ്ടാവും എന്നിൽ
ഓർമ്മയായി
നിഴലായി
എന്റെ മാത്രം
സുന്ദര സ്വപ്നമായി
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.