പേരാമ്പ്ര ശ്രീചിൻമയകോളജിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘ശ്രീരാഗം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂസിക് ആന്റ് ആര്‍ട്‌സി’ന് ആരംഭമായി. സംഗീതത്തില്‍ കഴിവുണ്ടായിട്ടും സാമ്പത്തിക പ്രയാസം നേരിടുന്ന കുട്ടികള്‍ക്കും ഇവിടെ പ്രവേശനമൊരുക്കിയിട്ടുണ്ടെന്ന് ശ്രീജിത്ത് കൃഷ്ണ അറിയിച്ചു. സംഗീതം, തബല, നൃത്തം, ചിത്രരചന തുടങ്ങിയവയ്ക്കാണ് ശ്രീരാഗം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂസിക് ആന്റ് ആര്‍ട്‌സില്‍ പരിശീലനം നല്‍കുന്നത്. വിജയദശമി നാളിൽ കനകദാസ് പേരാമ്പ്ര തിരികൊളുത്തി കലാലയത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
ഫോണ്‍: 9947582853