ശ്രീ മൂകാംബിക കലാകേന്ദ്രം നാലാം വർഷത്തിലേക്ക്

0
869

കോഴിക്കോട് പന്തീരാങ്കാവില്‍ ശ്രീ മൂകാംബിക കലാകേന്ദ്രം നാലാം വർഷത്തിലേക്ക്. കലാ സാംസ്‌കാരിക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഫലമായി വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വന്‍ പിന്തുണയാണ് ഈ കലാലയത്തിന് ലഭിച്ചിരിക്കുന്നത്. ഇതിന് പുറമെ കേരള സംഗീത നാടക അക്കാദമി അംഗീകാരം ലഭിച്ചതും ഇരട്ടി മധുരം പോലെയായിരുന്നെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പറയുന്നു.

ശ്രീ മൂകാംബിക കലാകേന്ദ്രത്തിന്റെ അമരക്കാരില്‍ ഒരാളായ രൂപിത ദേവരാജ് കഴിഞ്ഞ 16 വര്‍ഷക്കാലമായി നൃത്ത പരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്ന നൃത്താധ്യാപികയാണ്. ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദവും കുച്ചിപ്പുഡി, മോഹിനിയാട്ടം, കേരള നടനം എന്നീ ഇനങ്ങളില്‍ നിരവധി നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ഇത്രയും വര്‍ഷത്തെ നൃത്താധ്യാപനം കൊണ്ട് രണ്ടായിരത്തില്‍പ്പരം ശിഷ്യഗണങ്ങളാണ് രൂപിത ദേവരാജിനുള്ളത്. കൂടാതെ സ്‌കൂള്‍ – സബ്ജില്ലാ – ജില്ലാ – സംസ്ഥാന കലോത്സവങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികളെ സമ്മാനാര്‍ഹരാക്കുകയും 32 ബാച്ചുകളുടെ അരങ്ങേറ്റങ്ങളിലായി ഒട്ടനവധി കുരുന്നുകളെയും നൃത്തരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്തു. സ്‌കൂള്‍ – സബ്ജില്ലാ – ജില്ലാ മത്സരങ്ങളില്‍ വിധികര്‍ത്താവായും രൂപിതയുടെ സാന്നിധ്യം ഉണ്ട്. വര്‍ഷസന്ധ്യ, മാളികപ്പുറത്തമ്മ, ശ്രീ മുത്തപ്പന്‍, മഴ എന്നീ സെമി ക്ലാസിക്കല്‍ ഫ്യൂഷനുകള്‍ സംവിധാനം ചെയ്തതിന് പുറമെ ഇപ്പോള്‍ പൂന്താനത്തിന്റെ ജ്ഞാനപ്പാനയുടെ രംഗാവിഷ്‌കാരത്തിന്റെ അണിയറ പ്രവര്‍ത്തനത്തിലാണ്.

സിനിമാ നടനും പ്രോഗ്രാം അവതാരകനും മിമിക്രി ആര്‍ട്ടിസ്റ്റും ദൂരദര്‍ശന്‍, സൂര്യ ടിവി, മഴവില്‍ മനോരമ, ഫ്ലവേഴ്‌സ്, മീഡിയ വണ്‍ തുടങ്ങിയ ചാനലുകളിലൂടെ നിരവധി കോമഡി പ്രോഗ്രാമുകള്‍ ചെയ്ത് പ്രശസ്തനുമായ ദേവരാജ് കോഴിക്കോടാണ് കലാലയത്തിന്റെ മറ്റൊരു സംഘാടകന്‍. സ്‌കൂള്‍ – കോളേജ് – യൂണിവേഴ്‌സിറ്റി തല മത്സരങ്ങളില്‍ ജൂറിയംഗമായും പ്രവര്‍ത്തിക്കുന്നു. ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കലാലയത്തിലേക്ക് പുതിയ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, കേരളനടനം, നാടോടിനൃത്തം, മോണോ ആക്ട്, മിമിക്രി എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946820826, 9846182802

LEAVE A REPLY

Please enter your comment!
Please enter your name here