Homeചിത്രകലബഹറൈനിലെ ചെണ്ട കലാകാരന്മാർ കേരളത്തിൽ മേളാർച്ചന യാത്ര നടത്തുന്നു.

ബഹറൈനിലെ ചെണ്ട കലാകാരന്മാർ കേരളത്തിൽ മേളാർച്ചന യാത്ര നടത്തുന്നു.

Published on

spot_imgspot_img

കേരളത്തിന്റെ പാരന്പര്യകലകൾ ഭാരതത്തിൽ എല്ലാ സംസ്ഥാനങ്ങളിലും പരിചയപ്പെടുത്തുന്നതിനു വേണ്ടി ബഹറൈന്‍ സോപാനം വാദ്യകലാ സംഘം നടത്തുന്ന ” മേളാർച്ചന യാത്ര 2017” എന്ന പേരിൽ കേരളത്തിൽ യാത്ര നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2017 ഡിസംബർ 17ഴാം തിയ്യതി കന്യാകുമാരിയിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നതെന്ന് സോപാനം അദ്ധ്യക്ഷൻ സന്തോഷ് കൈലാസ് വാർത്ത കുറിപ്പിൽ അറിയിച്ചു.

ഭാരതമേള പരിക്രമം എന്ന പേരിൽ കന്യാകുമാരി മുതൽ കൈലാസം വരെയുള്ള വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചു ചെണ്ടമേളം അവതരിപ്പിക്കുന്നതിനാണ് സോപാനം പദ്ധതിയിട്ടിരിക്കുന്നത്. 2016ൽ ആരംഭിച്ച ഭാരതമേളപരിക്രമം പദ്ധതിയുടെ ഈ വർഷത്തെ പരിപാടി കന്യാകുമാരി മുതൽ ഗുരുവായൂർ വരെ 18 ക്ഷേത്രങ്ങളിൽ ഡിസംബർ 16 മുതൽ 21വരെയായിരിക്കും. സോപാനം വാദ്യകലാസംഘം ഗുരു സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ ബഹറൈനിൽ നിന്നും കേരളത്തിൽ നിന്നുമുള്ള 100 കലാകാരന്മാരാണ് പര്യടന സംഘത്തിലുള്ളത്. ബഹറൈനിലെ സ്കൂൾ വിദ്യാർത്ഥികൾ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഉൾപ്പെടുന്ന ദിവസവും മൂന്ന് മേളങ്ങൾ വീതം അവതരിപ്പിച്ച് ആറ് ദിവസം കൊണ്ട് ഈ വർഷത്തെ മേളാർച്ചന ഗുരുവായൂരിൽ താൽക്കാലികമായി അവസാനിപ്പിക്കും. പഞ്ചാരി, ചെന്പ, അടന്ത, അഞ്ചടന്ത, ചെന്പട, പാണ്ടി തുടങ്ങിയ ആറോളം മേളങ്ങൾ ഈതവണത്തെ മേളർച്ചന യാത്രയിൽ അവതരിപ്പിക്കപ്പെടും. മേളപര്യടന സംഘത്തിലെ അംഗങ്ങൾ തന്നെ യാത്രാ ചിലവുകൾ വഹിക്കുമെന്നും തങ്ങൾക്ക് പ്രായോജകർ ഇല്ലെന്നും സന്തോഷ് കൈലാസ് അറിയിച്ചു. മേളകലകളെ സ്നേഹിക്കുന്ന ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയാണ് സോപാനം കലാസംഘം. സോപാനത്തിന് ജാതി മത ലിംഗ ഭേദങ്ങൾ ഇല്ലെന്നും എല്ലാ മതത്തിൽപ്പെട്ടവരും സോപാനത്തിൽ അഭ്യസിക്കുന്നുണ്ടെന്നും സന്തോഷ് കൈലാസ് പറഞ്ഞു.

ഡിസംബർ 21ാം തിയ്യതി ഗുരുവായൂർ മമ്മിയൂർ നടരാജ മണ്ഡപത്തിൽ നടക്കുന്ന മേളർച്ചന സമാപന സമ്മേളനത്തിൽ സോപാനം ഏർപ്പെടുത്തുന്ന രണ്ടാമത് തൗരാത്രിക പുരസ്കാരം പ്രശസ്ത മദ്ദളവിദ്വാൻ സദനം രാമചന്ദ്ര മാരാർക്കു കേരള തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനിക്കും.  പാരന്പര്യ കലകൾക്കുള്ള സമഗ്രസംഭാവനകൾ പരിഗണിച്ചു സോപാനം അവാർഡ് കമ്മിറ്റയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 50001 രൂപയും പ്രത്യേകം രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്ത്രീപത്രവും അടങ്ങിയ പുരസ്കാരം 2016 മുതലാണ് ഏർപ്പെടുത്തിയത്. പ്രസ്തുത അവാർഡ് ചടങ്ങിൽ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പ്രശസ്ത നർത്തകി ഡോ: രാജശ്രീ വാര്യർ , പ്രശസ്ത മേളവിദ്വാൻ സദനം വാസുദേവൻ എന്നിവർ സംബന്ധിക്കും…….

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this