സോനാഗച്ഛി

0
468

കവിത

ബിജു ലക്ഷ്മണൻ

സ്വയം അഴിച്ചു വെക്കാതെ
നഗ്നയായ വീടാണ്…
പകലുകളിൽ
ഇരുൾ പാതാളമഭയം.

വെയിലിൽ ഉറങ്ങി,
സന്ധ്യകളും രാവുകളും കടന്ന
മുല്ലപ്പൂഗന്ധകിതപ്പ്.

കന്തൂറയുടുത്ത*
കരിന്തേളുകളെ പേറുന്ന
തീവണ്ടി,
അജ്ഞാത സ്റ്റേഷനുകനുകളിൽ
നൈരന്തര്യങ്ങളുടെ കയറ്റിറക്കങ്ങൾ
ആർത്തതാണ്ഡവചങ്ങലകളും
പാളങ്ങളും
തീക്കടലിലേക്ക് വലിച്ചു നിർത്തുന്നു.



തുരുമ്പിച്ച നൗകയൊര്
സ്വപ്നം കാണുന്നു.
അതിൽ കരയുന്ന വീട്,
കരഞ്ഞുകലങ്ങിയ കണ്ണുകൾ
വിശപ്പു വേവുന്ന അടുപ്പുകൾ.

കണ്ണീരുറഞ്ഞ കണ്ണും
നിറം ചവച്ച് തുടുത്ത
ആ കവിളുകളും
ചുണ്ടുകളും
മോഹിച്ചവരില്ലെങ്കിൽ
വാക്ക്ശരമെറിയുക.

സോനാഗച്ഛി
ഒരു രാജ്യമാണ്
പണയം വെച്ച്
തോറ്റവരുടെ രാജ്യം

*കന്തൂറ = നീളൻ കുപ്പായം
(അറബി വാക്ക്)

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here