കെണി

0
335

അഖിൽ എസ് മുരളീധരൻ

ഞാന്‍ അവളുടെ കഴുത്തിനു പിന്നില്‍ കടിച്ചു പിടിച്ചിരുന്നു. മെല്ലെമെല്ലെ എല്ലാ ചലനങ്ങളുടെയും ഒടുക്കം അവള്‍ എന്റെ ശരീരത്തില്‍ നിന്നും അകന്നുമാറി പൊട്ടിച്ചിരിച്ചു.
നിങ്ങളൊരു കുറുക്കനാണ്
എന്താ എന്റെ കൂര്‍ത്ത പല്ലുകള്‍ നിന്നെ വേദനിപ്പിച്ചോ ?
എന്റെ ചോദ്യത്തിന് അവള്‍ മറുപടിയൊന്നും പറഞ്ഞില്ല.
നീ കുറുക്കന്മാരെ കണ്ടിട്ടുണ്ടോ?അവള്‍ എന്നോടത് ചോദിക്കുമ്പോള് ഞാന് ചിരിച്ചുകൊണ്ട് ഒരെണ്ണത്തിനെപ്പോലും ഇതുവരെ കണ്ടിട്ടില്ല എന്ന മറുപടിയാണ് പറഞ്ഞത്. അവള്‍ ചിരിച്ചു പതുക്കെ തിരിഞ്ഞു കിടന്നു. സമയം പാതിരാ കഴിഞ്ഞിരുന്നു. ചൂട് കൂടിവന്നു. എന്റെ ശരീരം നനവുകൂടി ഒട്ടുന്നതു പോലെയായിരുന്നു വല്ലാത്തൊരു അസ്വസ്ഥതയും. ഓരോന്ന് ഓര്‍ത്തു കിടക്കുമ്പോള്‍ പെട്ടന്ന് ഒരു നിമിഷം വൈദ്യുതി നിലച്ചു. ഫാന്‍ ഞരങ്ങി ശബ്ദം കേള്‍പ്പിച്ചുകൊണ്ട്‌ പതുക്കെ നിശ്ചലമായി. അപ്പാര്‍ട്ട് മെന്റുകളില്‍ നിന്നും തെളിഞ്ഞു കണ്ടിരുന്ന വെളിച്ചം തീരെയില്ലാതെയായി.
മുറിയില്‍ എന്തോ അനങ്ങുന്ന ശബ്ദം കേട്ടതുകൊണ്ട് ഞാന്‍ മൊബൈല്‍ ഫോണ്‍ തപ്പിനോക്കി. സമയം ഒന്നരയെങ്കിലും ആയിരുന്നിരിക്കണം. അപര്‍ണ്ണ അപര്‍ണ്ണ എഴുന്നേല്‍ക്ക്
ഞാനവളെ വിളിച്ചു നോക്കി.

അവള്‍ അപ്പോള്‍ അര്‍ദ്ധ മയക്കത്തില്‍ എന്തോ പറഞ്ഞു. പെട്ടന്ന് വെളിച്ചം വന്നു. പുറത്ത് തെരുവില്‍ ചെറിയ ബഹളവും കേള്‍ക്കാന്‍ തുടങ്ങി.
ഞാന്‍ കണ്ണുകള് മേല്പ്പോട്ടു ഉയര്ത്തി നോക്കി ഫാനിന്‍റെ കറക്കം. ഞങ്ങള്‍ രണ്ടുപേരും വിയര്‍ത്തു കുളിച്ചിരുന്നു. നിന്നെ എന്താണ് മണക്കുന്നത്?
അവള്‍ കണ്ണു തുറന്നുകിടക്കുകയായിരുന്നു.

തൊട്ടുമുന്‍പ് നിനക്ക് എന്തെങ്കിലും തോന്നിയോ… ഇരുട്ടില്‍ ആരോ ബെഡ്നു ചുറ്റും ഓടുന്നതുപോലെ തോന്നി.
ഞാനവളുടെ വിരല്‍ തുമ്പ് മണത്തു നോക്കി.. നായയുടെ ചൂര്
നിന്നെ എന്തോ മണക്കുന്നു.. പറഞ്ഞു തീര്‍ന്നതും
പെട്ടന്ന് ഞങ്ങളുടെ മുറിയിലൂടെ എന്തോ പുറത്തേക്ക് പാഞ്ഞു പോയി. ഞാന്‍ ചാരിയിട്ടിരുന്ന വാതില്‍ വലിച്ചു തുറന്ന് പുറത്തിറങ്ങി സ്റ്റെപ്പില്‍ അരണ്ട വെളിച്ചത്തില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല..
ഞാന്‍ പടികളിറങ്ങി താഴേക്ക് ചെന്ന് സെക്ക്യൂരിറ്റിയോട് മുകളിലേക്ക് വല്ല ജീവിയും കയറി വന്നോയെന്ന് ചോദിച്ചു. നിങ്ങള്‍ ഇതൊക്കെ ശ്രദ്ധിക്കണമെന്ന് ദേഷ്യത്തില്‍ തന്നെ പറഞ്ഞു.
അയാളുടെ അമ്പരപ്പ് ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല. ഞാന്‍ മുറിയിലേക്ക് തിരികെ ചെല്ലുമ്പോള്‍ അവള്‍ ബ്രായുടെ ഹൂക്ക് ശരിയാക്കി നിവര്‍ന്നിരുന്നു കണ്ണുകള്‍ അടച്ചു പിടിച്ചിരിക്കുകയായിരുന്നു..
ഞാന്‍ അവളോടു ചോദിച്ചു അതൊരു കുറുക്കനായിരുന്നോ?
അവള്‍ ചിരിച്ചു
എന്റെ മുഖം അല്പം വിളറി വെളുത്തു പോയെന്ന് അവള്‍ പരിഹസിച്ചു.
നിനക്ക് വല്ലാത്ത പേടിയാണ്..
എനിക്ക് ഒര്ക്കാനം വന്നു. ഞാന്‍ ബാത്ത് റൂമില്‍ കയറി ചര്‍ദ്ദിച്ചു. ചോര വരുന്നുണ്ടോ.. തൊണ്ട മുറിഞ്ഞോ ഞാനതിലേക്ക് സൂക്ഷിച്ചു നോക്കി… ഇല്ല എനിക്ക് തല പെരുത്തു വന്നു അസഹ്യമായ വേദനയും. മുറിയില്‍ ചെല്ലുമ്പോള്‍ അവള്‍ തിരിഞ്ഞു കിടക്കുകയായിരുന്നു. ഞാന്‍ ഒന്നും പറയാന്‍ പോയില്ല… ഒരു പതിഞ്ഞ കാലടി ശബ്ദം മുകളിലത്തെ നിലയില്‍ കേട്ടതുകൊണ്ടു. ഞാന്‍ വീണ്ടും എഴുന്നേറ്റ് ലൈറ്റിട്ടു.

2

വയനാട്ടില്‍ ഉണ്ടായിരുന്ന സമയത്ത് അളിയന്‍ വല്ലപ്പോഴും വിളിക്കുമ്പോള്‍ നാലോ അഞ്ചോ ദിവസം ലീവെടുത്ത് പോകാറുണ്ടായിരുന്നു. താമസം ഫോറെസ്റ്റ് കൊട്ടേഴ്സില്‍ തരപ്പെടും. വല്ലാത്ത സ്വസ്ഥതയാണ്. കാട്ടിലൂടെ ഒറ്റക്ക് അങ്ങനെ നടക്കും. ചിലപ്പോള്‍ നല്ലയിനം റമ്മോ വോഡ്കയോ കുടിച്ചു ലക്കുകെട്ട് മയങ്ങും. അന്നേരം ആരെങ്കിലും ഉണ്ടെങ്കില്‍ വല്ലതും പറഞ്ഞിരിക്കും. ആ ദിവസം എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരുന്നു… നേരത്തെയുള്ള ഉറക്കം എന്നെ വല്ലാതെ സ്വൈര്യം കെടുത്തി… കണ്ണടച്ചാല്‍ എന്തൊക്കെയാണ് മുന്നില്‍ വരുന്നതെന്ന് ഊഹിക്കാന്‍ വയ്യ… പകല്‍ അത്ര നല്ല ഒരനുഭവമായിരുന്നില്ല..
സന്ധ്യക്ക് ഞങ്ങളുടെ പണിക്കാരന്‍ പയ്യനെ വിളിക്കാന്‍ കോട്ടേജിനു വെളിയില്‍ പോയപ്പോള്‍ ഉദ്ദേശം നൂറുമീറ്റര്‍ നടന്നുകാണും
ആരോ എന്നെ വീക്ഷിക്കുന്നതായി തോന്നി.

വിജനമായ വഴിയില്‍ ആരെയും കണ്ടില്ല
ചില പക്ഷികള്‍ ഒച്ചയെടുത്ത് കരയുന്നത് കേട്ടപ്പോള്‍ വല്ല പരുന്തോ
പ്രാപ്പിടിയനോ അവിടെ ചുറ്റിത്തിരിയുന്നതായി സംശയിച്ചു
ഒന്നും കണ്ടില്ല.
പിന്നെ ഞാനത് മറന്നു
നേരം ഇരുട്ടിയപ്പോള്‍. ആ അനുഭവം ആവര്‍ത്തിച്ചു. ആരോ വീക്ഷിക്കുമ്പോലെ എന്നാല്‍ അതെന്താണെന്ന് പറയാനും വയ്യ. രാവിലെ മുതല്‍ കഴിഞ്ഞ രാത്രിയില്‍ സംഭവിച്ചതും വയനാട്ടിലെ അനുഭവവും തമ്മില്‍ വെറുതെ ഞാന്‍ ഒത്തു നോക്കുകയായിരുന്നു. ഷവറില്‍ നിന്നും ജലം മുഖത്തേക്ക് വീഴുമ്പോള്‍ ഞാന്‍ എന്നെത്തന്നെ വല്ലാതെ ഭയപ്പെടുന്നുണ്ടോ എന്നൊരു തോന്നലുമുണ്ടായി… ഒരു നിമിഷം പോലും കണ്ണുകള്‍ അടച്ചു പിടിക്കാന്‍ സാധിക്കാതതുപോലെ. കഴിഞ്ഞരാത്രി ഫ്ലാറ്റിലെ മുറിയില്‍ നിന്നും കുറുക്കന്‍ ഓടിപ്പോയെന്നു പറഞ്ഞു ഭ്രാന്ത് പിടിപ്പിച്ചതാണ് നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവള്‍ പുച്ഛത്തോടെ പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടിയില്ല.

ചെറിയൊരു നീര്ച്ചാലിനുമേല് പടന്നു കയറിയ ഇഞ്ചവള്ളികള് ക്കുമേല് പാറയുടെ ചെരുവില് ഒരു പൊത്തുണ്ടായിരുന്നതില് ഒരു കുറുക്കന് കുടുംബം ആകാശത്തേക്ക് നോക്കിയിരിക്കുന്നു. മാളത്തിലെ ചെറിയ പൊത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ മയങ്ങുന്നു. ഞാന്‍ കാടുകള്‍ക്കും വള്ളിപ്പടര്‍പ്പുകള്‍ക്കും ഇടയില്‍ പച്ചയില്‍ ഓന്തുകള്‍ ജലം കുടിക്കുന്നതു നോക്കിയിരുന്നു. സന്ധ്യക്ക് ജനശതാബ്ദി എക്സ്പ്രസ്സ് പാഞ്ഞു പോകുമ്പോള്‍. റെയില്‍വേ ലൈനിനടുത്തുള്ള പൊന്തയില്‍ നിന്നും അവന്‍ ഓടിപ്പോകുന്നത് ഞാന്‍ വ്യക്തമായി കണ്ടു.
വൈകുന്നേരം കുറുക്കന് റോഡിനു നടുവില് വന്നു നിന്നു. അവനു എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയില്ല. എന്നെ വീണ്ടും കണ്ടപ്പോള്‍ അല്പമൊന്നു മുരണ്ടുകൊണ്ട്‌ വഴി മാറി നടന്നു. എന്റെ പല്ലുകള്‍ അതിന്റ കോമ്പല്ലുകളോട് സാമ്യമുള്ളതു പോലെ തോന്നി..
കുറച്ചു അടുത്തെത്തിയപ്പോള്‍ അവളുടെ ശരീരത്തിലെ ചൂര് എനിക്ക് കിട്ടിത്തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here