ത്രില്ലടിപ്പിച്ച് ലൂക്ക; ട്രെയിലർ കാണാം

0
340

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘ലൂക്ക’യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അരുണ്‍ ബോസാണ് സംവിധായകന്‍. സ്റ്റോറീസ് & തോട്ട്‌സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ടൊവീനോയുടെ നായികയാകുന്നത് അഹാന കൃഷ്ണയാണ്. മൃദുല്‍ ജോര്‍ജ്ജ് അരുണ്‍ ബോസിനൊപ്പം ചേര്‍ന്നു രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്. സൂരജ് എസ് കുറുപ്പാണു ലൂക്കയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. സെഞ്ച്വറി ഫിലിംസ് വിതരണം ചെയ്യുന്ന ലൂക്ക ജൂണ്‍ 28-നാണു തീയറ്ററുകളിലെത്തുന്നത്. പിആര്‍ഒ – വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here