ഷോര്‍ട്ട് ഫിലിം ആന്‍റ് ഡോക്യുമെന്‍ററി മത്സരം

0
406

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സത്യജിത് റേ ഫിലിം സൊസൈറ്റിയും ചേര്‍ന്നൊരുക്കുന്ന രണ്ടാമത് ഷോര്‍ട്ട് & ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍-2018 ലേയ്ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. മികച്ച കഥാ ചിത്രം, സാമൂഹ്യ പ്രസക്തിയുള്ള ചിത്രം, ഡോക്യുമെന്‍ററി, ക്യാമ്പസ് ചിത്രം, ആല്‍ബം എന്നീ വിഭാഗങ്ങളില്‍പ്പെട്ട ചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. മികച്ച സംവിധായകന്‍, അഭിനേതാക്കള്‍, ഗായകര്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരാകും. തിരുവനന്തപുരം ഭാരത് ഭവനിലാണ് ഫെസ്റ്റിവല്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. എന്‍ട്രികള്‍ ഡിസംബര്‍ 10ന് മുന്‍പ് ലഭിക്കണം. അപേക്ഷ ഫോമിന്‌ srfstvm@gmail.com എന്ന മെയിലില്‍ അപേക്ഷിക്കുക.

വിശദവിവരങ്ങള്‍ക്ക്: 8547700155, 9074037149

LEAVE A REPLY

Please enter your comment!
Please enter your name here