കൊച്ചി: മയക്കുമരുന്നിനെതിരെ ഹ്യൂമന്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ നടത്തുന്ന സംസ്ഥാന വ്യാപക ക്യാമ്പയിന്റെ ഭാഗമായുള്ള ഷോര്‍ട്ട്ഫിലിം-ഡോക്യുമെന്ററി മത്സരത്തിനുള്ള എന്‍ട്രി ക്ഷണിച്ചു. മലയാളത്തിലാണ് ഹ്രസ്വചിത്രം തയ്യാറാക്കേണ്ടത്. ഡോക്യുമെന്ററി ഏതു ഭാഷയിലും തയ്യാറാക്കാം. മയക്കുമരുന്നിനെതിരായ സന്ദേശം നല്‍കുന്ന, അഞ്ചുമുതല്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ളവയായിരിക്കണം എന്‍ട്രികള്‍. 26 വരെ ലഭിക്കുന്ന എന്‍ട്രികളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവ സംഘടനയുടെ ഓണ്‍ലൈന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യും. തുടര്‍ന്ന് പ്രേക്ഷകരുടെ വോട്ടിങ്ങിന്റെയും വിദഗ്ധസമിതിയുടെ വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ വിജയികളെ കണ്ടെത്തും. മൂന്നുസ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കും. ഫോണ്‍: 9744967017, 7902207000.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല