നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് (23) 72-ാമത് മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണു നിക്കരാഗ്വയിലില്‍ നിന്നൊരാള്‍ വിശ്വസുന്ദരിയാകുന്നത്. തായ്ലന്‍ഡിന്റെ അന്റോണിയ പോര്‍സ്ലിഡ് രണ്ടാം സ്ഥാനവും ഓസ്‌ട്രേലിയയുടെ മൊറയ വില്‍സണ്‍ മൂന്നാം സ്ഥാനവും നേടി. ഇന്ത്യയെ പ്രതിനിധീകരിച്ച ശ്വേതാ ശര്‍ദ അവസാന 20-ല്‍ എത്തിയെങ്കിലും പിന്നീടു പുറത്തായി. ആദ്യമായി പാക്കിസ്ഥാനില്‍ നിന്നുള്ള എറിക്ക റോബിനും അവസാന 20ല്‍ എത്തിയിരുന്നു.
എല്‍സാല്‍വദോറിലെ സാന്‍ സാല്‍വഡോറില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ വിശ്വസുന്ദരിയായ യുഎസിന്റെ ആര്‍ബോണി ഗബ്രിയേല്‍ ഷെനീസിനെ കിരീടമണിയിച്ചു. മാനസികാരോഗ്യ പ്രവര്‍ത്തകയും ഓഡിയോ വിഷ്വല്‍ പ്രോഡ്യൂസറുമാണു ഷെനീസ്. കോളജ് വിദ്യാര്‍ഥിയായിരിക്കെ, ബിസിനസ് പൊളിഞ്ഞ് അമ്മ നാടുവിട്ടതോടെ അനിയനെയും മുത്തശ്ശിയെയും സംരക്ഷിക്കേണ്ട ചുമതല ഷെനീസിനായി. ജീവിതസമ്മര്‍ദങ്ങളാണു മാനസികാരോഗ്യ മേഖല തിരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിച്ചതെന്നു ഷെനീസ് പറയുന്നു.
ഒരു വര്‍ഷം മറ്റൊരു സ്ത്രീയായി ജീവിക്കാന്‍ അവസരം ലഭിച്ചാല്‍ ആരെ തിരഞ്ഞെടുക്കും എന്ന സൗന്ദര്യമത്സരത്തിലെ അവസാന റൗണ്ടിലെ ചോദ്യത്തിന് മേരി വോളന്‍സ്റ്റോണ്‍ക്രാഫ്റ്റായി ജീവിക്കണം എന്നായിരന്നു ഷെനീസിന്റെ മറുപടി.. ഫെമിനിസത്തിന് അടിത്തറ കുറിച്ച 18-ാം നൂറ്റാണ്ടിലെ ചിന്തകയാണു മേരി വോളന്‍ സ്റ്റോണ്‍ക്രാഫ്റ്റ്. സമാധാന നൊബേല്‍ ജേതാവു മലാല യൂസഫ്‌സായ് ആകണമെന്നായിരുന്നു മിസ് തായ്ലന്‍ഡിന്റെ മറുപടി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല