കര്‍ണാടക നിയമസഭയിലെ സവര്‍ക്കര്‍ ചിത്രം; കോണ്‍ഗ്രസ് – ബിജെപി പോര് കനക്കുന്നു

0
70

കര്‍ണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലെ സുവര്‍ണ വിധാന്‍ സൗധിയിലെ വിഡി സവര്‍ക്കറിന്റെ ഛായാചിത്രത്തെ ചൊല്ലിയുള്ള തര്‍ക്കം കനക്കുന്നു. ബിജെപി സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ ഡിസംബര്‍ മാസത്തിലായിരുന്നു സവര്‍ക്കറിന്റെ പൂര്‍ണകായ ഛായാചിത്രം നിയമസഭാ സമ്മേളനവേദിയില്‍ ഇടംപിടിച്ചത്. ഭരണം മാറിയതോടെ സവര്‍ക്കറുടെ ചിത്രം നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. മഹാത്മാ ഗാന്ധി, ബിആര്‍ അംബേദ്കര്‍, സ്വാമി വിവേകാനന്ദന്‍, ബസവണ്ണ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഗാന്ധി ഘാതകനായ വിഡി സവര്‍ക്കറിന്റെ ചിത്രം നിയമസഭാ ഹാളില്‍ എംഎല്‍എ-മാര്‍ക്ക് അഭിമുഖമായി തൂക്കിയിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു വര്‍ഗീയ ധ്രുവീകരമം ലക്ഷ്യമിട്ടായിരുന്നു ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ നിയമസഭാ ഹാളില്‍ സവര്‍ക്കറുടെ ചിത്രം അനാച്ഛാദനം ചെയ്തത്. അന്ന് പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് ഈ നീക്കത്തെ എതിര്‍ത്തിരുന്നു. എന്ത് പുണ്യം ചെയ്തിട്ടാണ് സവര്‍ക്കറിന്റെ ചിത്രം നിയമസഭാ ഹാളില്‍ തൂക്കിയതെന്നു ബിജെപി വ്യക്തമാക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപി നീക്കത്തില്‍ പ്രതിഷേധിച്ച് അന്ന് നിയമസഭക്ക് മുന്നില്‍ കോണ്‍ഗ്രസ് കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തിരുന്നു.

നിയമസഭാ ഹാളില്‍ നിന്ന് സവര്‍ക്കറിന്റെ ചിത്രം മാറ്റി പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം തൂക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് എന്നാണ് റിപ്പോര്‍ട്ട്യ ഡിസംബര്‍ നാലിനാണ് ബെലഗാവിയിലെ നിയമസഭയില്‍ ശൈത്യകാല സമ്മേളനം ചേരുക. അതിനു മുന്നോടിയായി നിയമസഭാ ഹാളില്‍ ഛായാചിത്രങ്ങള്‍ പുനഃക്രമീകരിക്കും. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് ബിജെപി. സവര്‍ക്കറുടെ ചിത്രം നീക്കിയാല്‍ ദൂരവ്യാപക പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് ആര്‍ അശേക്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here