ഷാജി സുബ്രഹ്മണ്യൻ; സൂക്ഷ്മവരകളുടെ ആഖ്യാനകാരന്‍

0
416

ചീമ

കോഴിക്കോട് ലളിത കലാ അക്കാദമി ഹാളിൽ ഷാജി സുബ്രഹ്മണ്യന്റെ പെയ്ന്റിംഗ് എക്സിബിഷൻ ജനശ്രദ്ധ ആകർഷിക്കുന്നു. രാമനാട്ടുകര സ്വദേശി ഷാജി സുബ്രഹ്മണ്യൻ ചിത്രകല തന്നെ തട്ടകമായി തിരഞ്ഞെടുത്ത് കേരളത്തിനകത്തും പുറത്തുമായി ധാരാളം വര്‍ക്ക് ഷോപ്പുകൾ സംഘടിപ്പിക്കുന്ന വ്യക്തിയാണ്. തന്റെ ഒരു ഫാസിനേഷനാണ് ഇപ്പോൾ ആർട്ട് ഗ്യാലറിയിൽ കാണുന്ന എക്സിബിഷൻ എന്ന് അദ്ദേഹം പറഞ്ഞു. കൂടുതലായും നേരിട്ടുള്ള അർത്ഥം പറയുന്ന പെയ്ൻറിങുകൾ സാധാരണക്കാർക്കും ആസ്വദിക്കുന്നവയാണ്. കാഴ്ചകാരനെ അർത്ഥമന്വേഷിപ്പിച്ച് കഷ്ടപ്പെടുതേണ്ടതില്ല എന്ന ചിന്തയാണ് നേരിട്ട് കാര്യങ്ങൾ പറയാനുള്ള ആശയത്തിൽ ചിത്രകാരനെ എത്തിച്ചത്.

വരകൾക്ക് (ലൈനുകൾക്ക്) പ്രാധാന്യം നൽകുന്ന പെയ്ന്റിംങുകളാണ് കൂടുതലും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അലങ്കരണ സമ്പ്രദായത്തില്‍ രചിച്ച ചിത്രങ്ങള്‍ കാണികളെ പിടിച്ചു നിര്‍ത്തുന്നതാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന കലാരൂപങ്ങളായ കലംകരി, മധുപനി, കളമെഴുത്ത്, ചുമര്‍ ചിത്രം തുടങ്ങിയവയുടെ അംശംരചനകളില്‍ കാണാം.

പ്രദർശനത്തിലെ പ്രധാന അകർഷണങ്ങളിൽ മറ്റൊന്ന് പേന കൊണ്ട് വരച്ചെടുത്ത ചിത്രങ്ങളാണ്. വളരെ സൂക്ഷ്മമായ നേർത്ത വരകളും അതിൽ നിന്നുണ്ടാവുന്ന വലിയൊരു പെയ്ന്റിംങും കാഴ്ചകാരെ അമ്പരപ്പിക്കുന്നുണ്ട്. പുരാണ കഥകളും ദൈവങ്ങളും കൂടുതലായും വിഷയമാകുന്ന പ്രദർശനത്തിന് ചിത്രകാരന് ഏറ്റവും അധികം മമതയുള്ള കൃഷ്ണൻ എന്ന കഥാപാത്രം ഭുരിഭാഗം ക്യാൻവാസുകളിലും തെളിയുന്നുണ്ട്. അത് പോലെ തന്നെ പച്ച നിറവും, പെയ്ൻറിങുകളിലെ മനുഷ്യരുടെ വിടർന്ന തെളിഞ്ഞ കണ്ണുകളും പ്രദൾനത്തിലുടനീളം ആവർത്തിച്ചു വരുന്ന കാഴ്ചയാണ്.

shaji ns

പ്രദർശനം കാണാനെത്തുന്നവർക്ക് പറയാനുള്ളത് – “ബാക്കി ചിത്രപ്രദർശനങ്ങൾ പോലെ ഒഴിഞ്ഞ ചുമരുകൾ ഇല്ലാത്ത ഒരു നില നിറയെ ചിത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന പ്രദർശനമാണിത്, വരുന്ന ചിത്രകാരന്മാർക്ക് ഇത് പോലെ സമ്പുഷ്ടമായ പ്രദർശനം നടത്തുവാനുള്ള വലിയൊരു പ്രചോദനം ലഭിക്കുന്നുണ്ട്…”

ചിത്രകാരന്റെ ചെറിയ വലിയ സങ്കടം – ” താൻ മനസ്സിൽ കണ്ട് വരയ്ക്കുന്ന ചിത്രങ്ങൾ ഇത് പോലുള്ള പ്രദർശനങ്ങളിൽ വന്ന് കണ്ട് പലരും ഫോട്ടോഗ്രാഫുകൾ എടുത്ത് പോകാറുണ്ട് . പിന്നീട് ഈ ചിത്രങ്ങൾ കാണുന്നത് ഏതെങ്കിലും സാരിയിലും ചുരിദാറിലും പ്രിൻറ് ചെയ്ത് വന്ന ഡിസൈനുകളായിട്ടാവും. അത് കൊണ്ട് തന്നെ ലളിതകലാ അക്കാദമിയിൽ നടക്കുന്ന പ്രദർശനത്തിൽ യാതൊരു വിധ ഫോട്ടോഗ്രഫിയും ഇപ്പോൾ അനുവദിക്കുന്നില്ല.” തന്റെ ഭാവനയെ യഥേഷ്ടം മോഷ്ടിച്ചതിന്റെ തെളിവുകളും ചിത്രകാരന്റെ കൈവശമുണ്ട്.

ഷാജി സുബ്രഹ്മണ്യന്റെ മാതാവ് കെ രോഹിണി ഉദ്ഘാടനം ചെയ്ത ചിത്രപ്രദർശനം നാളെ അവസാനിക്കും. കൊച്ചിയിൽ ഒരു ചിത്രപ്രദർശനമാണ് ചിത്രകാരന്റെ അടുത്ത ലക്ഷ്യം.

ഷാജി സുബ്രഹ്മണ്യന്റെ പ്രൊഫൈല്‍ കാണാം:

Shaji N Subramannian

LEAVE A REPLY

Please enter your comment!
Please enter your name here