ബാലഭാസ്‌കറിനായി ‘ചമത’; ‘ഓമനത്തിങ്കൾ കിടാവോ’ വേർപാട് ഗാനം പുറത്തിറങ്ങി

0
248
Chamatha

‘ഓമനത്തിങ്കൾ കിടാവോ’ എന്ന താരാട്ടുപാട്ടിനെ വേർപാട് ഗാനമായി അവതരിപ്പിക്കുന്ന ‘ചമത’ യുട്യൂബിൽ പുറത്തിറങ്ങി. അന്തരിച്ച സംഗീതസംവിധായകൻ ബാലഭാസ്‌കറിനാണ് ‘ചമത’യുടെ സമര്‍പ്പണം. മുംബൈ വോയ്സ് കൾച്ചർ അക്കാദമി മേധാവി രാമനാഥൻ ഗോപാലകൃഷ്ണനും ഊർമിള വർമയുമാണ‌് നിർമാണവും സംഗീതവും നിർവഹിച്ചിരിക്കുന്നത്. ശ്രുതിമോനാണ് സംവിധാനം.

ആലപ്പുഴ ഇടിസി ക്രിയേഷൻസാണ് ദൃശ്യാവിഷ്‌കാരം. എം എസ് സോജ് (ഛായാഗ്രാഹകൻ),  ജിബിൻ ആനന്ദ‌് (ചിത്രസംയോജകൻ), അച്ചൂസ് വളവിൽ (കലാസംവിധാനം), സൈറ സന (മേക്ക‌പ‌്), ചെമ്പൻ റോയി (പ്രൊഡക‌്ഷൻ കൺട്രോളർ), എൽ എം കിരൺ (അസോസിയറ്റ് ഡയറക്ടർ), നിഖിൽ (അസോസിയറ്റ് ക്യാമറാമാൻ) എന്നിവരാണ‌് മറ്റ‌് അണിയറപ്രവർത്തകർ. 

ഗാനം ആസ്വദിക്കാം: 

https://www.youtube.com/watch?v=mey4tAQGq4w

LEAVE A REPLY

Please enter your comment!
Please enter your name here