കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കിയ തീരുമാനം പുനപരിശോധിക്കണമെന്നും കലോത്സവം ചെലവ് ചുരുക്കി നടത്തണമെന്നും കലാകാരന്മാരുടെ കൂട്ടായ്മ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പരിശീലനവും മറ്റുമായി പ്രധാനമായും സ്‌കൂള്‍ കലോത്സവങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷത്തിലധികം പേരെ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. കലോത്സവത്തില്‍ പങ്കെടുക്കുന്ന നിര്‍ധനരായ കുട്ടികള്‍ക്ക് മേക്കപ്പ്, വസ്ത്രം എന്നിവ നല്‍കാന്‍ കൂട്ടായ്മ തയ്യാറാണ്.
നന്മ പ്രസിഡന്റ് വില്‍സണ്‍ സാമുവല്‍, മിമിക്രി ആര്‍ട്ടിസ്റ്റ് അജയ് കല്ലായി, നൃത്താധ്യാപകരായ അനീഷ് നാട്യാലയ, ബീന, ഷാരോണ്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് സത്യന്‍ സാഗര എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.