ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായ സമാഹരണ പ്രക്രിയയുടെ ഭാഗമായി കോഴിക്കോട് ആർട് ഗാലറിയിൽ ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നു. കേരള ലളിതകലാ അക്കാദമിയും ‘കലാകാര്‍ കേരളവും’ സംയുക്തമായാണ് സെപ്തംബര്‍ 10 മുതല്‍ 17 വരെ പരിപാടി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 27-30 തിയ്യതികളില്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ ‘കാലവര്‍ഷം 2018 കലാവര്‍ഷം’ എന്ന ബാനറില്‍ ആയിരം ചിത്രങ്ങള്‍ വരച്ചുള്ള ശ്രമത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനമായാണ് കോഴിക്കോട് ചിത്രപ്രദര്‍ശനം നടത്തുന്നത്. ഇതിലൂടെ കാണികള്‍ക്ക് ആയിരം രൂപയും ആയിരത്തി അഞ്ഞൂറു രൂപയും സംഭാവനയായി നല്‍കി കേരള ദൃശ്യ ചരിത്രത്തെ അടയാളപ്പെടുത്തുന്ന അമൂല്യ ചിത്രങ്ങള്‍ സ്വന്തമാക്കാം.