സൗദി ആരോഗ്യ മന്ത്രാലയത്തില്‍ നഴ്‌സ്, പെര്‍ഫ്യൂഷനിസ്റ്റ് ഒഴിവുകള്‍

0
175

സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി എസ് സി/ എം എസ് സി/ പി എച്ച് ഡി നഴ്‌സുമാരെയും (സ്ത്രീകള്‍), പെര്‍ഫ്യൂഷനിസ്റ്റുകളെയും തിരഞ്ഞെടുക്കുന്നതിന് കേരളസര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്‌നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള ഇന്റര്‍വ്യൂ ഏപ്രില്‍ ഒന്ന്, രണ്ട് തിയതികളിലായി ഡല്‍ഹിയില്‍ നടത്തും.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ ഒഡെപെക് വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ മാര്‍ച്ച് 26-നകം saudimoh2019.odepc@gmail..com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here