Homeചിത്രകലചരിത്രം സൃഷ്ടിച്ച് ശതചിത്രക്ക് സമാപനം

ചരിത്രം സൃഷ്ടിച്ച് ശതചിത്രക്ക് സമാപനം

Published on

spot_img
sathachitha

ഫോട്ടോ: കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ശതചിത്ര പ്രദർശനത്തിന്റെ സമാപന ദിവസം പ്രദർശനം കാണാനെത്തിയ ഗ്രീൻ പാലിയേറ്റീവ് പ്രവർത്തകരും ചിത്രകാരൻമാരുമായ ജസ്ഫർ കോട്ടക്കുന്ന്, ഉമ്മുൽ കുലുസ് എന്നിവർ കലാകാരൻമാർക്കൊപ്പം

കോഴിക്കോട്: ശതചിത്ര എന്ന പേരിൽ കോഴിക്കോട് ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ നടന്ന 100 കലാകാരൻമാർ പങ്കെടുക്കുന്ന ചിത്ര ശിൽപ പ്രദർശനം സമാപിച്ചു. കേരളത്തിൽ ആദ്യമായാണ് 100 കലാകാരൻമാർ തങ്ങളുടെ സൃഷ്ടികളുമായി ഒരുമിക്കുന്നതും ഇത്ര വിപുലമായൊരു പ്രദർശനം സംഘടിപ്പിക്കപ്പെടുന്നതും. സംസ്ഥാനതലത്തിൽ കലാകാരന്മാരുടെ കൂട്ടായ്മ ശക്തിപ്പെടുത്താനും സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ബഹുസ്വരതയുടെ വീണ്ടെടുപ്പ് കലയിലൂടെയും കലാകാരന്മാരിലൂടെയും സാധ്യമാക്കുന്നതിനുമാണ് ശതചിത്ര സംഘടിപ്പിച്ചത്. കേരളത്തിലെ പ്രഗത്ഭരായ കലാകാരൻമാർക്കൊപ്പം പുതിയ പ്രതിഭകളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പ്രദർശനം. പുതിയ രചനാ രീതികളും കലയിൽ നടക്കുന്ന സമകാലിക പരീക്ഷണങ്ങളും കലാകാരൻമാർക്കും കാഴ്ചക്കാർക്കും പരിചയപ്പെടുത്തുന്നതുകൂടിയായിരുന്നു ശതചിത്ര. വിവിധ ശൈലിയിലും മാധ്യമങ്ങളിലും സർഗാത്മക പ്രവർത്തനങ്ങൾ നടത്തുന്ന നൂറു കലാകാരൻമാരാണ് ശതചിത്രയിൽ പങ്കെടുത്തത്. വാട്ടർ കളർ, ഓയിൽ കളർ, അക്രിലിക്, മിക്‌സഡ് മീഡിയം, മ്യൂറൽ തുടങ്ങി വിവിധ മാധ്യമങ്ങളും രചനാരീതികളും ശിൽപങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. ഷമീം സീഗൾ, അനീസ് വടക്കൻ എന്നിവരാണ് ക്യൂറേറ്റർമാർ. പ്രദർശനം ആസ്പദമാക്കി ചലച്ചിത്ര പ്രവർത്തകനായ ബി എം റാസി ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നുണ്ട്. ചിത്രകലയിൽ പുതിയ അധ്യായം സൃഷ്ടിച്ച ശതചിത്ര സമകാലിക ചിത്രകയുടെ പ്രതിഫലനം കൂടിയാണ്. നൂറു കലാസൃഷ്ടികൾ പങ്കുവെക്കുന്ന വിഷയ വൈവിധ്യവും രചനാശൈലിയിലെ വ്യതിരിക്തതയും പുതിയ കലാപരീക്ഷണങ്ങളും ക്യാമറയിൽ പകർത്തിക്കഴിഞ്ഞു. പ്രമുഖ കലാകാരന്മാരും കലാനിരൂപകരും ശതചിത്രയിലെ കലാവിഷ്‌കാരങ്ങളെക്കുറിച്ചും ചിത്രകലയിൽ ഈ പ്രദർശനം ഉണ്ടാക്കാനിടയുള്ള ഇടപെടലുകളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന ചിത്രകാരൻമാരുടെയും ചിത്രകലാ ആസ്വാദകരുടെയും കൂട്ടായ്മയായ വരക്കൂട്ടമാണ് പ്രദർശനം സംഘടിപ്പിച്ചത്. മൂന്ന് വർഷത്തോളമായി ചിത്രകലാ ക്യാമ്പുകളും ശിൽപശാലകളും കലാപ്രവർത്തനങ്ങളും നടത്തിവരുന്നു. കുറഞ്ഞ കാലം കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെടുന്നവിധമുള്ള കലാപ്രവർത്തനമാണ് വരക്കൂട്ടം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രശസ്ത സംവിധായകനും ചിത്രകാരനുമായ ഐ വി ശശിയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടാണ് പ്രദർശനം സമാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this