പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ ‘സര്‍പ്പതത്വം അഥവാ ദി സെര്‍പ്പന്റ്‌സ് വിസ്ഡ’ത്തിന്റെ ടീസര്‍ സെപ്തംബര്‍ 13ന് പുറത്തിറങ്ങി. സര്‍പ്പതത്വം അഥവാ ദി സെര്‍പ്പന്റ്‌സ് ഫ്രീഡം എന്ന ഡാന്‍സ് ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം സെപ്തംബര്‍ 21ാം തിയ്യതി മുതല്‍ 27 വരെ അമേരിക്കയിലെ ലോസ് ആഞ്ചലോസില്‍ നടക്കും. മോഹിനിയാട്ടം പ്രമേയമാക്കിയാണ് ‘സർപ്പതത്വം’ എന്ന ഡോക്യുമെന്ററി എത്തുന്നത്. പ്രാചീന സംഗീതത്തിലും വരികളിലും ഊന്നി വ്യത്യസ്തമായ രീതിയിലാണ് ഡോക്യുമെന്ററിയുടെ ആവിഷ്കാരം. മകുടിയുടെ രാഗവും താളവുമാണ് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയുടെ ഇതിവൃത്തം, കൊറിയോഗ്രഫി, പെര്‍ഫോമന്‍സ് തുടങ്ങിയവ നിര്‍വഹിച്ചിരിക്കുന്നത് മേതില്‍ ദേവിക തന്നെയാണ്. ലൊസാഞ്ചലസിലെ പ്രദർശനത്തിനു ശേഷം കേരളത്തിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കും. രതീഷ് കടമ്പയും മേതിൽ ദേവികയും ചേർന്നാണ് സംവിധാനം.
വീഡിയോ കാണാം: