സനല്‍കുമാര്‍ ശശിധരന്റെ ചോല വരുന്നു. ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അഖില്‍ എന്ന പുതുമുഖവും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു . കെ.വി മണികണ്ഠനും സനല്‍കുമാര്‍ ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി മാത്യു നിര്‍മ്മിക്കുന്ന സിനിമയുടെ ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. ഡിസംബറില്‍ തിയേറ്ററില്‍ എത്തും.
സംവിധായകന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ചോലയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. ഒരാള്‍ പൊക്കം, ഒഴിവു ദിവസത്തെ കളി, സെക്‌സി ദുര്‍ഗ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉന്മാദിയുടെ മരണം എന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്നത്.
[…] സജയനെ മികച്ച നടിയ്ക്ക് അര്‍ഹയാക്കിയ ചോലയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്. […]