സിവിൽ സർവീസ്‌ പഠനത്തിന് സ്കോളർഷിപ്‌

0
893

അമൻ എജ്യുക്കേഷനൽ ട്രസ്റ്റ്‌ മലപ്പുറം എൻസൈൻ സിവിൽ സർവ്വീസ്‌ അക്കാദമിയുമായി സഹകരിച്ച്‌ സിവിൽ സർവ്വീസ്‌ ഉദ്യോഗാർത്ഥികൾക്കായി സിവിൽ സർവ്വീസ്‌ സ്കോളർഷിപ്പ്‌ പരീക്ഷ നടത്തുന്നു.

സാമ്പത്തിക പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ സിവിൽ സർവ്വീസ്‌ മേഖലയിൽ ഉന്നത പരിശീലനം നൽകുന്നതിനായി കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തി വരുന്ന സിവിൽ സർവ്വീസ്‌ സ്കോളർഷിപ്പ്‌ പരീക്ഷ ഈ വർഷം ജൂൺ 24ന് നടക്കും.

ഒന്ന് മുതൽ അഞ്ച്‌ വരെയുള്ള റാങ്കുകാർക്ക്‌ 100 ശതമാനം സ്കോളർഷിപ്പോടെയും, അഞ്ച്‌ മുതൽ പത്ത്‌ വരെയുള്ളവർക്ക്‌ 75 ശതമാനം സ്കോളഷിപ്പോടെയും പത്ത്‌ മുതൽ ഇരുപത്‌ വരെ റാങ്കുകൾ ലഭിക്കുന്നവർക്ക്‌ 50 ശതമാനം സ്കോളഷിപ്പോടെയും സിവിൽ സർവ്വീസ്‌ പരിശീലനം നൽകും.

മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്നവർക്കാണ് സ്കോളർഷിപ്പ്‌ പരീക്ഷയിൽ പങ്കെടുക്കാനാവുക.

രെജിസ്ട്രേഷനും മറ്റ്‌ വിവരങ്ങളും www.ensignias.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഫോൺ +918593070001

LEAVE A REPLY

Please enter your comment!
Please enter your name here