രണ്ടു കവിതകൾ

0
205
athmaonline-salini-wp

കവിത

ശാലിനി

അപ്പൂപ്പൻതാടികൾ

അമ്മയിൽ നിന്നും
അടർന്നു വീണ്;
കാറ്റിന്റെയൊപ്പം
പറന്നു പോയി;
അലഞ്ഞു-തിരിഞ്ഞ്;
ഒടുവിൽ
ആരൊക്കെയോ
പിച്ചി ചീന്തി;
വലിച്ചെറിഞ്ഞ
അപ്പൂപ്പൻതാടികൾ
കരയുന്നുണ്ടിപ്പൊഴും
ആരാരും കാണാതെ
മണ്ണിനുള്ളിലെവിടെയോ..

വിധിന്യായം

നിഴൽ ആരുടെ കൂടെ?
അവകാശവാദം
ഇപ്പോഴും ഉണ്ട്…
അമ്മയുടെ ചൂടേറ്റ്
വളരാൻ പകൽ
വെയിലിന്റെയൊപ്പം;
അച്ഛന്റെ കാവലിൽ
വളരാൻ രാത്രി
നിലാവിന്റെയൊപ്പം
എന്ന് വിധി!

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here