സാഹിതി സാഹിത്യോത്സവം നാളെ മുതൽ; പെരുമാൾ മുരുകൻ പങ്കെടുക്കും

0
164

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല അന്തര്‍സര്‍വ്വകലാശാല സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. ‘സാഹിതി’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മാർച്ച് 6, 7 തീയ്യതികളിൽ ക്യാമ്പസിൽ വെച്ചാണ് നടക്കുന്നത്. പ്രശസ്ത തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ നാളെ പങ്കെടുക്കും.

ഡോ. കെ ജി പൌലോസ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന സാഹിതിയില്‍ പെരുമാള്‍ മുരുകന്‍ മുഖ്യപ്രഭാഷണം നടത്തും. അക്കാദമിക് ഇടങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് ഇത്തവണ സാഹിതി നടത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഗവേഷകർക്ക് പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരവുമുണ്ട്.

കഥാ സാഹിത്യം, കവിത, ഡയസ് പോറാ പഠനം, മാധ്യമ രാഷ്ട്രീയം, സംസ്കാര വ്യവസായം, സിനിമ തുടങ്ങിയ വിഷയങ്ങൾ ചർച്ചക്കെടുക്കുന്ന സമ്മേളനങ്ങൾക്കു പുറമെ എഴുത്തുകാരുമായുള്ള അഭിമുഖങ്ങളും ഉണ്ടാവും.

സാഹിതി 2019 ലെ പാനല്‍ അംഗങ്ങള്‍ : പെരുമാൾ മുരുകൻ, കെ.ജി. പൗലോസ്,കല്പറ്റ നാരായണൻ, കെ.ഇ.എൻ, സി.എസ് വെങ്കിടേശ്വരൻ, അജു . കെ. നാരായണൻ, ഡോ. കെ.എം. അനിൽ, വി. മുസഫർ അഹമ്മദ്, ഡോ. എം.സി. അബ്ദുൾ നാസർ, ഡോ. ലാൽ മോഹൻ, കെ.എ ഷാജി., എസ് കലേഷ്, വിജു നായരങ്ങാടി, രാജേന്ദ്രൻ എടത്തുംകര, കുഴൂർ വിത്സൺ, സറീന, ഷാജു. വി.വി, രഗില സജി, കല, പി.ടി.മുഹമ്മദ് സാദിഖ്, ഡോ. ജിസാ ജോസ്, സന്ദീപ് കെ.രാജ്, കെ.പി. ജയകുമാർ, ആന്റോ സെബിൻ ജോസഫ്, അജിജേഷ് പച്ചാട്ട്, കെ.വി. മണികണ്ഠൻ, അബിൻ ജോസഫ്.

LEAVE A REPLY

Please enter your comment!
Please enter your name here