തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചെറു പതിപ്പായ പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം. വൈകിട്ട് 5.30 ന് സംവിധായകന്‍ ടി.വി ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്യും. കൈരളി – ശ്രീ തിയറ്ററുകകളില്‍ നടക്കുന്ന മേളയുടെ ഉല്‍ഘാടന ചിത്രം ഹംഗേറിയന്‍ സിനിമ ‘ഓണ്‍ ബോഡി ആന്‍ഡ് സോള്‍’ ആണ്. 18 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇൽദിക്കോ എന്വേദി സംവിധാനം ചെയ്ത ഈ ചിത്രം 90 മത് അക്കാദമി പുരസ്ക്കാരത്തിലെ മികച്ച അന്യഭാഷാ ചിത്രത്തിനുള്ള നാമനിർദേശ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരേ സ്വപ്‌നങ്ങൾ കാണുന്ന രണ്ട് പേർ അവരുടെ യഥാർത്ഥ ജീവിതത്തിൽ ആ സ്വപ്നങ്ങൾ യഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.
നാളെ മുതല്‍ മാനാഞ്ചിറ സ്ക്വയറില്‍ പൊതുജനങ്ങള്‍ക്കായും പ്രദര്‍ശനമുണ്ട്. പി. ഡേവിഡിന്‍റെ ഫോട്ടോ പ്രദര്‍ശനം നാളെ രാവിലെ 11.30 ന് എം. ടി ഉല്‍ഘാടനം ചെയ്യും.
മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ 6 സിനിമകളും ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ 9 സിനിമയും മേളയിലുണ്ട്.