കവിത
രേഷ്മ സി
ഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത്
പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ്
പിന്നെക്കാലത്ത്
പൈങ്കിളിപ്പാട്ടുകാർ
പ്രേമമെന്ന് പറഞ്ഞത്.
തോട്ടിൻകരയിലിരുന്ന്
കൊത്താങ്കല്ലാടുന്ന പെൺകുട്ടി
അക്കാലത്തൊന്നും
ആ വഴിയേ
നടന്നിട്ട് തന്നെയില്ല.
പ്രായമേറിയപ്പോൾ,
പാട്ടുപാടിക്കൊണ്ട്
പെൺകുട്ടികളുടെ നെഞ്ചിൽ
പൂക്കളുരുവായപ്പോൾ,
അവൾ മാത്രം ഒറ്റ.
ഇലപ്പൊന്തകളിളക്കി
ഇരമ്പിവന്ന
ഇരട്ടിമധുരങ്ങളിലും
ഇവൾ മാത്രമൊറ്റ.
പിന്നെയും
പത്താണ്ട് കഴിഞ്ഞു,
പ്രേതസിനിമയിലെ
പ്രേതഗാനങ്ങളെ പോലെ
പ്രേമമാവേശിച്ചപ്പോൾ.
അവൾ എടുത്തില്ല,
പ്രേമത്തെ
പ്രേമത്തെ തന്നെ
പേടിച്ച ഉടലിനെ.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.