പാട്ടുപേക്ഷിച്ച വാനമ്പാടി

0
337
REJILA SHERIN

കവിത
റെജില ഷെറിൻ

പ്രിയ ഗാനമേ,
നിന്റെ ചുണ്ടുകൾ മൂളുന്നത്
കേൾക്കുമ്പോൾ
അതിന്റെ ഉൾത്തടങ്ങളിലേക്ക്
ആഴ്ന്നിറങ്ങിപ്പോകുന്നു
ഞാൻ

അപ്പോഴെന്നെപ്പോലും ഒന്നോർമ്മിക്കാനേ
ആകുന്നില്ലെനിക്ക്
ഭൂമിയും ആകാശവും ഞാനെവിടെയോ
മറന്നേവെക്കുന്നു

പ്രിയ ശബ്ദമേ,
നിന്റെ ഈണങ്ങളിൽ അകപ്പെട്ട് പോയ
ഇവൾ
വിരഹച്ചൂടിനാൽ പെയ്യുന്നു
എങ്കിലുമൊരു മുഖമല്ല ഞാനും തേടുന്നു

പിന്നെയോ അതിവിടെവെച്ച് എനിക്ക് മാത്രം
നഷ്ടമായ പ്രിയങ്കര നിമിഷങ്ങളല്ലയോ
അതല്ലയോ നീയും
പാടിയതത്രയും
ഋതുക്കളായ് ഞാനീ
കാണുന്നതത്രയും

പ്രിയ വാനമ്പാടി,
ഇന്നിതാ ശരീരമുപേക്ഷിച്ച
നിന്റെ നാദവീചികൾ അനന്തമായ
സഞ്ചാരപഥങ്ങളിലേക്ക്
വിലയംപ്രാപിച്ചിരിക്കുന്നു
ഞാൻ മുഖമമർത്തി വീണ്ടും വീണ്ടും
കരയുന്നു.
നീ പാടുവാനായി
ബാക്കിവെച്ചതത്രയും
എന്റെ കണ്ണുനീരിനോട്
സംവദിച്ച്കൊണ്ടേയിരിക്കുന്നു

(ലതാ മങ്കേഷ്ക്കറിന് പ്രണാമം)

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here