Homeവായനകലഹമെന്ന ക്രിയാനൈരന്തര്യം

കലഹമെന്ന ക്രിയാനൈരന്തര്യം

Published on

spot_imgspot_img

സനൽ ഹരിദാസിന്റെ റെബൽ നോട്ട്സിന് എഴുതിയ അവതാരിക

കൃപ ജോൺ

സംസ്കാരമെന്നത് ചലനാത്മകവും പരിണാമോന്മുഖവുമായ ഘടനകളുടെ സംഘാതമാണ്. അവ പരസ്പരം നിർണ്ണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്തുപോരുന്നു. പരിണാമ പ്രക്രിയയെ ജൈവികമാക്കുന്നത്, നിലനിൽക്കുന്നതിനുമേൽ / സമാന്തരമായി ഉയർന്നെഴുന്നേൽക്കുന്ന ചോദ്യങ്ങളും അതിന്റെ സാധൂകരണങ്ങളും ന്യായീകരണങ്ങളും ക്രമേണ പ്രകടമാകുന്ന നിഷേധങ്ങളും ആദേശങ്ങളും കൂടിയാണ്. നൈരന്തര്യമെന്നോണമുള്ള ഒരു തുടർച്ച തന്നെയാണിത്. അത് ‘സംവാദവും പൂരണവും’ എന്ന നിലയിൽ വിപുലപ്പെട്ടുകൊണ്ടേയിരിക്കുന്നു.

ഈ രൂപാവലി ഭാഷ ഉൾപ്പെടെയുള്ള സകല സാംസ്കാരിക സംവിധാനങ്ങളിലും ഒരു പരിണാമ രീതിശാസ്ത്രം എന്ന നിലയിൽ ഭേദാഭേദങ്ങളോടെ പ്രവർത്തിക്കുന്ന ഒന്നാണ്. ഒരു പ്രത്യക്ഷ സംവിധാനം ഒന്നിലധികം സൂക്ഷ്മവ്യവസ്ഥകളെ അതിനാൽത്തന്നെ പ്രതിനിധാനം ചെയ്യുന്നതാണ്. തിരിച്ചും. ഈ നിലയിൽ ഒരു വായനയാണ് “റെബെൽ നോട്സ്” അർഹിക്കുന്നത്. ഭാഷ, സാഹിത്യം, സിനിമ, രാഷ്ട്രീയം, വർഗ്ഗബോധം, വ്യക്തിബോധം, ധൈഷണികത എന്നിങ്ങനെയുള്ള അനേകം വ്യവഹാരങ്ങളുടെ സമൂലമായ വ്യവ്യസ്ഥാവിരുദ്ധ ഭാഷ്യങ്ങളെന്ന് ഈ പുസ്തകത്തെ സാന്യമായി പറയാം. നിലനിൽക്കുന്ന വ്യവസ്ഥിതിയെ അത് ഓരോ തുറകളിൽ നിന്നും ആക്രമിക്കുന്നതാണത്. ‘പല’യിടത്തുനിന്നെന്നല്ല; നിശ്ചിതത്വത്തോടെ ‘ഓരോ’യിടത്തു നിന്നും.

sanal-haridas
സനൽ ഹരിദാസ്

സമാനമെന്ന് ഒറ്റനോട്ടത്തിൽ ധരിക്കാൻ സാധിക്കുന്ന ചില മുൻവിചാരങ്ങളാണ് പൊതുവേ സാംസ്കാരിക വിമോചനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായി നിലവിലുള്ളത്. അവ ഹിതകരമായ പല പരിവർത്തനങ്ങളും വരുത്തി. എന്നാൽ നിലനിൽക്കുന്നവയ്ക്കെല്ലാം കാര്യകാരണങ്ങളുണ്ട്. കാലവും സന്ദർഭവും ഉണ്ട്. വസ്തുനിഷ്ഠ സാഹചര്യത്തിൽ പതിറ്റാണ്ടുകളോളം മുൻപോട്ടെടുത്തെറിയപ്പെട്ട ഒരു തരം ഉൾക്കാഴ്ചയാൽ ഇവിടെ നടപ്പുശീലങ്ങൾ നോക്കിക്കാണപ്പെടുന്നു. അതുവഴി പൊതുവേ സംഭവിക്കുന്ന, ഗണം തിരിച്ചുള്ള സമത്വ-വിമോചന-പരിവർത്തന വാദങ്ങളിലെ അസംബന്ധമാം വിധമുള്ള അപ്രായോഗികതയിൽ (ആത്യന്തികമായി മനുഷ്യ സ്വാർത്ഥത തന്നെയോ!) ഈ എഴുത്തുകളുടെ സൂക്ഷ്മ വായന ചെന്നെത്തുന്നു. വ്യവസ്ഥയുടെ എണ്ണത്തിലൊതുങ്ങാത്ത അതിരുകൾ എന്ന ഈ ആലോചന ഒറ്റപ്പെട്ട വിമോചനങ്ങളുടെ അസാധ്യതയെ മുൻപെങ്ങുമില്ലാത്തവിധം നഗ്നമാക്കുന്നു. അധീശാധീന ദ്വന്ദ്വവ്യവസ്ഥ സൃഷ്ടിച്ചെടുത്ത വിമോചന സമവാക്യങ്ങളാണ് ഇവിടെ ആശയ സംവാദമാകുന്നത്. രണ്ട് അത്യന്തരങ്ങളിൽ മാത്രം ചുരുങ്ങുന്ന ഒന്നല്ല വിമോചനമെന്നും, അത് ആന്തരിക വൈവിധ്യ-വൈരുദ്ധ്യങ്ങളെക്കൂടി പരിഗണിച്ചേ സാധ്യമാകൂ എന്നതുമാണ് ഈ കൃതിയുടെ ചാലകോർജം.

വ്യവസ്ഥാ സംബന്ധിയെന്ന നിലയിൽ രൂപഘടനാപരമായും വിഷയസംബന്ധിയായും ചില സവിശേഷതകൾ കൂടി ഈ ലേഖനങ്ങൾക്കുണ്ട്. ജനുസ്സ്, അതതിന്റെ ഘടന, ഭാഷ, ഭാഷയുടെ ദേശബദ്ധത എന്നിങ്ങനെ പൂർവ്വധാരണകളെക്കൊണ്ട് പ്രവചിച്ചുകൂടാത്ത തുറസ്സുകൾ അവ കണ്ടെത്തുന്നു എന്നതാണത്. പരസ്പരഭിന്നമായ വിഷയങ്ങളെ പ്രതിപാദിക്കുമ്പോഴും പല വ്യവഹാരരൂപങ്ങൾ ഒരേ സമയം പരിചരിക്കുമ്പോഴും എല്ലാറ്റിനും പൊതുവായുള്ള ലേഖനസ്വഭാവം ശക്തമായ മറ്റൊരു ‘ഭാഷ’യായി മാറുന്നതു കാണാം. ലേഖന രചനയുടെ നടപ്പുശീലങ്ങൾക്കു പുറത്തുള്ള കത്ത്, അനുഭവപരമായ വിവരണങ്ങൾ എന്നിവയുടെ വിഭിന്ന സാധ്യതകളെയും ലേഖകൻ പരിഗണിച്ചിരിക്കുന്നത് കാണാം. അങ്ങനെ, പല ജനുസ്സായിരിക്കെത്തന്നെ ഓരോന്നിനെയും സംബന്ധിക്കുന്ന പൂർവ്വ നിശ്ചിതത്വങ്ങളും അതതിന്റെ റൊമാന്റിക് പരിസരങ്ങളും ഈ എഴുത്തുകളിൽ നിന്നും പാടേ പുറത്താണ്. തികച്ചും വസ്തുനിഷ്ഠമായ ആഖ്യാന സ്വഭാവം പുലർത്തുന്ന എഴുത്തുകൾ/ വിവരണങ്ങളാണിവ എന്നുതന്നെ. വിഭിന്ന വിചിത്രമായ ശൈലികൾ പരീക്ഷിക്കുമ്പോളും ഘടന, അവതരണം ദാർശനിക നിലപാടുകൾ എന്നിവയിൽ പരസ്പര സാധൂകരണം നിലനിർത്തുന്നതാണ് ഈ ചേർത്തുകെട്ടലിലെ വിശാല യുക്തി.

ഭാഷയിലെ അപരിചിത സാംസ്കാരികതകളെ മറുഭാഷകൊണ്ട് വിശദീകരിക്കാനായേക്കും. മറുഭാഷയിലെ ആശയലോകത്തെ പരിചിതമായ ഭാഷയിലേക്ക് ആവാഹിച്ചെടുക്കുവാനും സമാനമായ സാധ്യതയുണ്ട്. ചിഹ്നസ്വഭാവത്തിൽ അക്ഷരങ്ങൾ ഒരു ഇടനിലയുമാണ്. മറ്റൊരു ക്രമീകരണം പരീക്ഷിച്ചാൽ, ചില വ്യവഹാര സാധ്യതകൾ ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് കടമെടുത്താൽ, അത് അശയ-സൗന്ദര്യ- സംവേദന ക്ഷമതകളെ തീരെ സാധൂകരിക്കാതെ ശക്തമായ അപരിചിതത്വവും വിച്ഛേദവും സൂക്ഷിക്കുമെന്നു കാണാം. ‘റെബെൽ’ എന്നതിന്റെ, മറുഭാഷാ സ്വഭാവത്തെ ആതായിത്തന്നെ തിരിച്ചറിയുന്നതിന് നമ്മുടെ സാംസ്കാരിക ശീലങ്ങൾ പ്രാപ്തമല്ല (ഭാഷയുടെ പരിമിതിയല്ല തന്നെ). ഭാഷാപരമായ പതിവ് നിർമ്മിതികൾക്ക് പുറത്തു നിൽക്കുന്ന വിമത സ്വഭാവം രൂപ-ഭാവ സംവേദനങ്ങളിൽ ഒരുപോലെ പ്രവർത്തിക്കുന്നു. മലയാള ക്രമത്തിൽ അപരിചിതമോ അല്ലെങ്കിൽ അപൂർവ്വമോ ആയ ഒരുതരം ആഖ്യാന പരിസരമാണ് ഇപ്രകാരം രൂപപ്പെടുത്തപ്പെടുന്നത്. കേവലം ഘടനാപരമായ ശയ്യാഗുണങ്ങളെ അസ്വസ്ഥതപ്പെടുത്തുകയും വായന അതിനുള്ളിൽത്തന്നെ സംവാദങ്ങൾ ഇഴതിരിച്ചെടുക്കുകയും ചെയ്യേണ്ടത് ഇവിടെ അവശ്യവുമാകുന്നു.

athmaonline-krupa-john
കൃപ ജോൺ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...