ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Rashomon
Director: Akira Kurosawa
Year: 1950
Language: Japanese
മഴ പെയ്തതിനാല്‍ ഒരു ഒഴിഞ്ഞ കെട്ടിടത്തില്‍ മൂന്നുപേര്‍ കയറിനില്‍ക്കുന്നു. ഒരു മരംവെട്ടുകാരന്‍, ഒരു പുരോഹിതന്‍, മറ്റൊരു സാധാരണക്കാരന്‍. മരംവെട്ടുകാരനും പുരോഹിതനും കാഴ്ച്ചയില്‍ തന്നെ വളരെ അസ്വസ്ഥരാണ്. അങ്ങനെയാണ് അന്ന് നടന്ന വളരെ വിചിത്രമായ ഒരു സംഭവം അവര്‍ മൂന്നാമനോട് പങ്കുവെക്കുന്നത്. മൂന്നുദിവസസം മുമ്പ് നടന്ന ഒരു കൊലപാതകക്കേസില്‍ സാക്ഷി പറയാന്‍ അവരിരുവരും കോടതിയില്‍ പോയിരുന്നു. എന്നാല്‍ അവിടെ നടന്നത് വിചിത്രമായ സംഭവങ്ങളാണ്. കൊലപാതകത്തിന് നേരിട്ട് ദൃക്‌സാക്ഷിയായത് നാലുപേരാണ്. കൊലപാതകം നടത്തി എന്ന് പറയപ്പെടുന്ന തജോമാരു എന്ന സുപ്രസിദ്ധ കൊള്ളക്കാരന്‍, കൊല്ലപ്പെട്ടയാളുടെ ഭാര്യ എന്നിവരാണ് ആദ്യത്തെ രണ്ട് സാക്ഷികള്‍. ഒരു മന്ത്രവാദിനി വഴി കൊല്ലപ്പെട്ട സാമുറായിയും കോടതിയില്‍ സാക്ഷിപറയുന്നു. മറ്റൊരു ദൃക്‌സാക്ഷി കൂടി ഉണ്ടെങ്കിലും അയാള്‍ കോടതിയില്‍ അത് വെളിപ്പെടുത്തുന്നില്ല. വിചിത്രമായ സംഗതി എന്തെന്നുവെച്ചാല്‍ നാലുപേരും പറയുന്നത് നാല് കഥകളാണ്. നാല് കഥകള്‍ തമ്മിലുള്ള പരസ്പരബന്ധമില്ലായ്മയാണ് വിറകുവെട്ടുകാരനെയും പുരോഹിതനെയും ആശയക്കുഴപ്പത്തിലാക്കുന്നത്.
സത്യം എന്ന വാക്കിന്റെ സബ്ജക്ടീവ് ആയ സ്വഭാവമാണ് കുറോസാവ പ്രധാനമായും ഈ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. പിന്നീട് ഈ പ്രതിഭാസം റാഷോമോന്‍ എഫക്ട് എന്ന പേരില്‍ അറിയപ്പെടാനാരംഭിച്ചു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല