സാംസ്കാരികം
അനീഷ് അഞ്ജലി
കുറച്ച് വർഷങ്ങൾക്ക് മുൻപ് തായ്വാനിലെഒരു തെരുവ് പൊളിച്ചു മാറ്റാൻ അധികാരികൾ തീരുമാനിച്ചു. എന്നാൽ അതേ തെരുവ് ലോകത്തിലെ മികച്ച ടൂറിസ്റ്റ് സ്പോട്ടായി മാറി നാടിന്റെ അഭിമാനമായാലോ? പൊളിച്ചടുക്കാൻ വന്ന അധികാരികളെ പൊളിച്ചടുക്കിയ സംഭവബഹുലമായ”ഒരു തെരുവിന്റെ കഥ”
സസ്പെൻസും , ട്വിസ്റ്റും നിറഞ്ഞ ഈ പ്രതികാര കഥയിലെ നായകൻ 98വയസ്സുള്ള ഒരു റിട്ടയേർഡ് സൈനികനാണ്. ചെറുപ്പം തൊട്ട് തോക്കു പിടിച്ച കൈകൾ ഈ പ്രതികാരം നടത്താൻ അതിലും മൂർച്ചയേറിയ ഒരായുധം തിരഞ്ഞെടുത്തു. പെയിന്റിംഗ് ബ്രഷ് .
കഥ നടന്നത് തായ്വാൻ തായ് ചുങ്ങിലെ നാന്റൂൺ ജില്ലയിലെ ചെറിയ തെരുവിലാണ്.വിരമിച്ച സൈനികർക്ക് താമസിക്കാനായി നൽകിയിരുന്ന വെറ്ററൻസ് സെറ്റിൽമെന്റിൽ 1200 ഓളം പരമ്പരാഗത തായ്വാൻ വീടുകളുണ്ടായിരുന്നു.
ഭവന നിർമ്മാണ പദ്ധതികൾക്ക് വഴിയൊരുക്കുന്നതിനായി അധികാരികൾ വീടുകൾ പൊളിച്ചുമാറ്റാൻ തീരുമാനിച്ചു. മറ്റൊരു വഴിയില്ലാത്തതിനാൽവൃദ്ധരായ താമസക്കാർഒഴിഞ്ഞു പോയിത്തുടങ്ങി. വീടുകൾ പൊളിച്ചും തുടങ്ങി.
1924 ൽഹോങ്കോങ്ങിൽജനിച്ച്1949 മുതൽ തായ്വാനിൽ കഴിയുന്ന, 37 വർഷമായി ഈ ഗ്രാമത്തിൽ താമസിച്ചിരുന്ന ഹുവാങ് യുങ് -ഫു എന്ന ഒറ്റയാൾ പട്ടാളക്കാരൻ തനിക്കേറ്റവും ഗൃഹാതുരത്വം സമ്മാനിച്ച തെരുവിനെ ഉപേക്ഷിച്ചു പോവാൻ തയ്യാറായില്ല. (പല ഓഫറുകൾ അധികാരികൾ നൽകിട്ടും)
2008 ലെ ഒരു പകൽ നിശബ്ദവും, പ്രഹരശേഷിയുള്ള ഒരു യുദ്ധത്തിനായി ആ പട്ടാളക്കാരൻ വീട്ടിൽ നിന്നിറങ്ങി. പഴയ സൈനികപോരാട്ടത്തിന്റെ ആത്മവിശ്വാസവുമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു വീടിന്റെചുമരിൽ നിറങ്ങൾ നിറച്ചമനസ്സും കൈയ്യിൽ കരുതിയബക്കറ്റും ബ്രഷുമായി കുട്ടിക്കാലത്ത് തന്റെ വീടിനുള്ളിലെത്തിയിരുന്ന ഒരു പക്ഷിയുടെ ചിത്രം വരച്ചു.തനിക്ക്അഞ്ചു വയസ്സുള്ളപ്പോൾ അച്ഛൻ പഠിപ്പിക്കാൻ ശ്രമിച്ച ചിത്രരചന ഹുവാങ്എന്ന കുട്ടി തുടങ്ങിയത് എൺപത്തിനാലാം വയസ്സിൽ ആ ചുമരിലായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ അതിരാവിലെ തുടങ്ങുന്ന ഈ മുത്തച്ഛൻകുട്ടിയുടെ ചിത്രരചന വീടുകളും ചുമരുകളും സിമന്റിട്ട പാതകളേയും പിന്നിട്ട് ഗ്രാമത്തിന്റെ ശൂന്യത നിറഞ്ഞ എല്ലാഇടങ്ങളിലും കഥാപാത്രങ്ങളേയും നിറങ്ങളേയും നിറച്ചു. ഗ്രാഫിറ്റിയെന്നോ,മ്യൂറൽസ്എന്നോ വേർതിരിച്ചറിയാനാവാത്തവിധം അക്കാദമിക്ശൈലികൾക്കും,ഇസങ്ങൾക്കുമപ്പുറം അത് വളർന്നു..
പൂച്ചകൾ, നായ്ക്കൾ, പന്നികൾ പക്ഷികൾ,വിമാനങ്ങൾ, കുട്ടികൾ, പാട്ടുകാർഎന്തിന് കുങ്ഫു ഇതിഹാസം ബ്രൂസ് ലി ഉൾപ്പെടെ ഹുവാങ്ങിന്റെ പ്രിയപ്പെട്ട താരങ്ങളുടെ പരേഡിനായി ഗ്രാമത്തിലെഓരോ സ്ഥലവുംക്യാൻവാസാക്കി അദ്ദേഹം മാറ്റി. ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തിലെ ഏക താമസക്കാരനായി മാറിയ ഹുവാങ് ഒറ്റപ്പെടൽ മറികടക്കാൻ ഗ്രാമത്തിൽഅവശേഷിച്ച വീടുകൾക്ക് മുകളിലും മതിലുകൾക്കും , ജാലകങ്ങൾക്കും
ചിത്രകഥാപാത്രങ്ങളിലൂടെജീവൻ നൽകി. അവരോട് സംസാരിക്കുവാനും, സ്നേഹിക്കുവാനും തുടങ്ങി.ഡാനിയൽ ഡിഫോയുടെറോബിൻസൺ ക്രൂസോയെ പോലെ ഏകാന്തതയുടെദ്വീപിൽ മുറിവേറ്റിട്ടുംഅയാൾനിറങ്ങൾ കൊണ്ട്ചിരിച്ചു.
ചിത്രം പതിയാത്ത ഒരിഞ്ചു സ്ഥലം പോലുമില്ലാത്ത ആ ഗ്രാമത്തിലെ കാഴ്ചകൾ ഒരിക്കൽ അവിടെ എത്തിയ തായ്വാനിലെ പ്രാദേശിക സർവകലാശാല വിദ്യാർത്ഥികളാണ് ലോകത്തിനു മുന്നിലേക്ക് കൊണ്ടുവന്നത്.
നിറങ്ങൾ കൊണ്ട് സർഗാത്മകമായ സമരം നടത്തി തെരുവിനെ സംരക്ഷിക്കുന്ന ഒരു വൃദ്ധന്റെ ചെറുത്ത് നിൽപ് തായ്വാനിൽ വലിയ വാർത്തയായി. ഇത്പരമ്പരാഗത തായ്വാൻഗ്രാമങ്ങൾ സംരക്ഷിക്കേണ്ടചരിത്ര പ്രാധാന്യത്തെകുറിച്ചുള്ള ഒരു ക്യാമ്പയിന് തുടക്കം കുറിച്ചു.
ഇവിടുന്ന്അടുത്ത് ട്വിസ്റ്റ് സംഭവിക്കുകയായിരുന്നു..ആരാലും ശ്രദ്ധിക്കപ്പെടാതെ ചിത്രങ്ങൾ മാത്രം നിറഞ്ഞു നിന്ന ആ ഗ്രാമത്തിന്
റെയിൻബോ വില്ലേജ് എന്ന പേര് നൽകപ്പെട്ടു..
ഹുവാങ്ങിനെ ആളുകൾ റെയിൻബോ മുത്തച്ഛൻ (RainBow Grand Pa) എന്നും വിളിക്കാൻ തുടങ്ങി. റെയിൻബോ വില്ലേജ്ക്യാമ്പയിൻ ശക്തമായി.
നാലു വർഷങ്ങൾക്കു ശേഷംഅധികാരികൾഅവശേഷിക്കുന്ന വീടുകളും ഗ്രാമവും സംരക്ഷിക്കാൻ തീരുമാനമെടുത്തു. ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന വീണ്ടെടുപ്പിന്റെ സ്മരണ പേറുന്ന ജീവിക്കുന്നടൂറിസ്റ്റ് കേന്ദ്രമാവാൻ ഹുവാങ്ങിന്റെ ചുമർ ചിത്രങ്ങൾ നിറഞ്ഞറെയിൻബോ വില്ലേജിന് അധികസമയം വേണ്ടി വന്നില്ല. ലോകത്തിലെ വിവിധ സഞ്ചാരികൾ അടക്കം പ്രതിവർഷം ഒരു ദശലക്ഷത്തിലധികം സന്ദർശകരാണ് ഇവിടെ എത്തുന്നത്.ഭൂരിഭാഗവും യുവാക്കൾ .ഗ്രാമീണതയുടെ വാസ്തുശിൽപ വിദ്യ വിളിച്ചോതുന്ന തായ്‌വാനിലെ പഴമയുടെ കേന്ദ്രങ്ങൾ സംരക്ഷിക്കാനുള്ള ചിന്തയിലേക്കും അവയ്ക്കുള്ള ടൂറിസം സാധ്യതയിലേക്കുള്ള ഒരു നടപ്പാതയായി റെയിൻബോവില്ലേജ് മാറി.
ഇന്നും അതിരാവിലെ 3 മണിക്ക് എഴുന്നേറ്റ് തന്റെ ബ്രഷും പെയിന്റുമായി ഗ്രാമത്തിൽഒഴിഞ്ഞുപോയ ഏതെങ്കിലുമൊരുമിടം ഉണ്ടോ എന്ന് നോക്കി പെയിൻറ് ചെയ്യാൻ ഇറങ്ങുന്ന ഹുവാങ്ങ് പറയുന്നത് ഏകാന്തത മറികടക്കാൻ ഞാൻ വരച്ചു തുടങ്ങി. എനിക്ക് മുന്നിൽ അതേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ.
തന്റെ പെയിന്റിംഗുകൾ ഇല്ലായിരുന്നെങ്കിൽ പല വീടുകളും അന്ന് അവർക്ക് പൊളിച്ചുമാറ്റാൻ കഴിയുമായിരുന്നു. അതിനാൽ 100 വയസ്സ് കഴിഞ്ഞാലും ഇത് ഞാൻ തുടർന്നുകൊണ്ടേയിരിക്കും.
ചിത്രകലാ ഔദ്യോഗികമായി പഠിക്കാതെ, ഗ്രാമത്തിൽ തുടർന്നും ജീവിക്കാൻ ചിത്രരചന സമര മാർഗ്ഗമാക്കി അതിശയകരമായ ഗ്രാഫിക്സുകളെ പോലും തോൽപ്പിക്കുന്നചുമർച്ചിത്രങ്ങൾ ആയി നിറഞ്ഞു നിൽക്കുന്ന റെയിൻബോവില്ലേജും, മഴവിൽ മുത്തച്ഛനും ബുൾഡോസറുകളെ ബ്രഷുകൊണ്ട് തോല്പിച്ചവരാണ്.
…