അക്ക്

0
380
the-arteria-athmaonline-rahul-poikayil

കവിത

രാഹുൽ പൊയ്കയിൽ

സൂര്യൻ പടിഞ്ഞാറ്
മുങ്ങിനിവരാൻ
മടിച്ച് മടിച്ചു പോവും നേരം
അവളും ഞാനും
വാകമരച്ചോട്ടിൽ അക്ക് കളിച്ചു.
അക്ക് നെറ്റിയിൽ വച്ച്
അന്തിവാനം നോക്കി
ഒത്തോ
ഒത്ത്
ഒത്തോ
ഒത്ത്.
വരയിൽ ചവിട്ടാതെ
നെറ്റിയിൽ നിന്ന് അക്ക്
കളത്തിനുപുറത്തേക്കിട്ട്
അക്കിലേക്കാഞ്ഞെത്തി.
വിജയാഹ്ളാദത്തോടെ
അവളിലേക്കൊന്ന് കണ്ണെറിഞ്ഞു.
അന്തിവെയിൽ അവളുടെ കവിളിൽ
രക്ത ചന്ദനമണിയിച്ചു.
പെറ്റിക്കോട്ട് കഴിഞ്ഞു
മുട്ടിലൂടെ കാൽപ്പാദത്തിലേക്ക്
വാകമരം ഒരു പൂവ് കൊഴിച്ചു.
വയറുപൊത്തി അവൾ
വീട്ടിലേക്ക് ഓടി.
അന്തിവെട്ടം പടിഞ്ഞാറേക്കുള്ള വഴിയിൽ
വാകമരത്തിൽ തട്ടിനിന്നു.
പൂവുകളാൽ അത്രയും
ചുവന്നു തുടുത്ത
വാകമരത്തെ ഞാനാദ്യമായി
കൺ നിറയെക്കണ്ടു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here