NMC ബില്ലിനെതിരെയുള്ള രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
Nmc ബിൽ പ്രാബല്യത്തിൽ വരുന്നതോടുകൂടി മെഡിക്കൽ വിദ്യാർത്ഥികളുടെ ഉപരിപഠനം ആശങ്കയിലാവുമെന്നും, ഈ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്തി വേണ്ട ഭേദഗതികൾ വരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാകണമെന്നും കോളേജ് യൂണിയൻ ചെയർമാൻ ആമീൻ അബ്ദുള്ള ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാർഥികളെ മാത്രമല്ല സാധാരണ ജനങ്ങളെയും ഈ ബിൽ ബുദ്ധിമുട്ടിലാക്കുമെന്നും, പ്രൈവറ്റ് മെഡിക്കൽ സീറ്റുകളുടെ ഫീസ് നിർണയത്തിലുള്ള മാനദണ്ഡം മാറ്റുന്നത് വഴി ആരോഗ്യ മേഖലയെ കച്ചവടവൽകരിക്കുകയും സാധരണ ജനങ്ങൾക്ക് അന്യമാം വിധം മെഡിക്കൽ എഡുക്കേഷൻ മാറുമെന്നും ആമീൻ അബ്ദുള്ള കൂട്ടി ചേർത്തു.
ജൂലൈ 31, ഓഗസ്റ്റ് 1, 2 എന്നീ തീയതികളിൽ 1200 ഓളം വരുന്ന മെഡിക്കൽ വിദ്യാർഥികൾ പഠിപ്പ് മുടക്കി. പ്രധിഷേധ റാലി നടത്തിയും ഡോക്ടർ ഹർഷവർധന്റെ കോലം കത്തിച്ചും വിദ്യാർഥികൾ പ്രതിഷേധം അറിയിച്ചു.