പ്രവാസി ദോഹ ബഷീര്‍ പുരസ്‌കാരം വൈശാഖന്

0
148

കോഴിക്കോട്: ഖത്തര്‍ മലയാളി പ്രവാസി സാംസ്‌കാരിക കൂട്ടായ്മയായ പ്രവാസി ദോഹയുടെ ബഷീര്‍ പുരസ്‌കാരം എഴുത്തുകാരന്‍ വൈശാഖന്. 50,000 രൂപയും ആര്‍ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത ശില്‍പവും പ്രശംസാപത്രവുമാണ് അവാര്‍ഡ്.

എം ടി വാസുദേവന്‍ നായര്‍ ചെയര്‍മാനും ബാബുമേത്തര്‍(മാനേജിംഗ് ട്രസ്റ്റി), എം എ റഹ്‌മാന്‍, കെ കെ സുധാകരന്‍, ഷംസുദ്ദീന്‍, സി വി റപ്പായി, ദീപന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. പുരസ്‌കാരവും എം എന്‍ വിജയന്‍ എന്‍ഡോവ്‌മെന്റ് സ്‌കോര്‍ളര്‍ഷിപ്പും ഒരുമിച്ച് വിതരണം ചെയ്യും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here