കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടപ്പിലാക്കുന്ന വരുന്ന പ്രതിഭാ സ്‌കോളര്‍ഷിപ്പിന് (2018-19) അപേക്ഷകള്‍ ക്ഷണിച്ചു. കേരളത്തില്‍ നിന്ന് ഹയര്‍സെക്കന്ററി ബോര്‍ഡ് പരീക്ഷ ഉന്നതനിലവാരത്തില്‍ വിജയിച്ച് അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ 2018-19ല്‍ ബിരുദപഠനത്തിന് ചേര്‍ന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുകയും അതുവഴി ലഭിക്കുന്ന കമ്പ്യൂട്ടര്‍ ഡാറ്റാഷീറ്റ് മേലധികാരിയുടെ അംഗീകാരത്തോടെ ഡയറക്ടര്‍, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്രഭവന്‍, പട്ടം, തിരുവനന്തപുരം- 695004 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30ന് മുന്‍പ് അയയ്ക്കണം. അപേക്ഷയുടെ വിശദവിവരങ്ങള്‍ www.kscste.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ഫോണ്‍: 0471-2548208/2548346