കവിത
ഡോ കെ എസ് കൃഷ്ണകുമാർ
അടുത്തിരുന്നപ്പോഴാണ്
ഒരു പൂവിന്റെ ഗന്ധം.
കണ്ണുകളിൽ നിന്ന്
നക്ഷത്രമാലകൾ.
കൺകടലിലെ
തിരമാലകളെ എണ്ണുന്നതുപോലെ
മിഴിപ്പോളകളുടെ നൃത്തം.
നീയോ ഞാനോ
ആദ്യം സ്നേഹിച്ചു തുടങ്ങിയതെന്ന്
ഉത്തരം കിട്ടാതെ
കടം നിറഞ്ഞ്
ഒരു സമസ്യ.
നിൻ്റെ ചിരി നിലാവ്
ശബ്ദം തേൻ തുള്ളികൾ
എന്നൊക്കെ
നിങ്ങൾ പറയുന്ന ഭ്രാന്തുകൾ
എന്നു മുതലാണ്
എന്റെ നാവിൽ
മുളച്ചുതുടങ്ങിയത്.
ഒറ്റ കാര്യമേ അറിയേണ്ടതുള്ളൂ,
നിന്നെ കാണും വരെ
ഞാൻ എന്തെടുക്കുകയായിരുന്നു..
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.