Homeവായനകടപുഴകുന്ന മാമൂലുകൾ (വിനോയ് തോമസിന്റെ 'പുറ്റി' ന്റെ വായനാനുഭവം.)

കടപുഴകുന്ന മാമൂലുകൾ (വിനോയ് തോമസിന്റെ ‘പുറ്റി’ ന്റെ വായനാനുഭവം.)

Published on

spot_imgspot_img

വായന

വി.എം.അരവിന്ദാക്ഷൻ

382 പുറങ്ങളുള്ള അതിബൃഹത് നോവലായ വിനോയ് തോമസിന്റെ പുറ്റ് വായിച്ചവരിലേറെയും അത് ഒറ്റയിരുപ്പിൽ തീർത്തവരാണ്. വായനക്കാരനെ തന്റെ കൃതിയിലേക്ക് വലിച്ചടുപ്പിക്കുക എന്നത്, ഓരോ വരി കഴിയുമ്പോഴും അടുത്ത വരിയിലേക്ക് കൊണ്ടു പോകാൻ കഴിയുക എന്നത് എഴുത്തുകാരന്റെ വിജയം തന്നെയാണ്. ജനപ്രിയമായ ചില ചേരുവകളാൽ അനുവാചകനെ കൂടെ കൊണ്ടു പോകുന്നുണ്ട് ഈ കൃതി. അഗമ്യഗമനങ്ങളുടെ പെരുമഴയാണീ നോവൽ. പുറ്റ് ഏറ്റവും ജനപ്രിയമായ ഒരു ഇതിവൃത്തത്തെ ഗൗരവമേറിയതും ദാർശനീക മാനങ്ങളുള്ളതുമാക്കുന്നു. അങ്ങേയറ്റം ലളിതമെന്ന് തോന്നുമ്പോഴും അത് സങ്കീർണ്ണതയുടെ അടരുകളിലേക്ക് വായനക്കാരനെ ആനയിക്കുന്നു. ഉത്തരാധുനിക നോവൽ ഭൂമികയിൽ കനലു പോലെ എരിയുന്നു ഈ കൃതി.

വിനോയ് തോമസ്

ജറമിയാസ് എന്ന നായകതുല്യനായ കഥാപാത്രത്തെ ചൂഴ്ന്നു കൊണ്ടാണ് കഥ വികസിക്കുന്നതെങ്കിലും പുറ്റ് അദ്ദേഹത്തിന്റഎ മാത്രം കഥയല്ല. കഥകളും ഉപകഥകളുമായി പെരുമ്പാടിയിലെ ഇരുപുഴ പോലെ അത് ഒഴുകിപ്പരക്കുന്നു. ഒറ്റയൊറ്റക്കഥകളായി നിൽക്കുമ്പോഴും അവയെല്ലാം തന്നെ മാന്ത്രികനൂലിനാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ആമുഖത്തിൽ നോവലിസ്റ്റ് പറയുന്നു: “ഇതു മുഴുവൻ ഭാവനയാ. പച്ച ഭാവന.” എന്നാൽ നോവൽ വായിച്ചു തീരുന്നതോടെ വായനക്കാരൻ തിരിച്ചറിയുന്നു: പെരുമ്പാടി എന്നത് ഒരു സാങ്കല്പിക ഗ്രാമമല്ല. കേരളത്തിലെ ഓരോ മുക്കിലും മൂലയിലും പെരുമ്പാടിയുണ്ട്. കേരളീയ ഗൃഹങ്ങൾ പോലും പെരുമ്പാടിയാവുന്നുണ്ട്. ഉഭയസമ്മതപ്രകാരമുള്ള, വിലക്കപ്പെട്ട കനി തിന്നുന്ന ഓരോ ഇടവും പെരുമ്പാടിയാണ്. മനുഷ്യൻ എത്ര തന്നെ പുരോഗതിയുടെ പടവുകൾ ചവിട്ടിക്കയറിയാലും, പ്രാകൃതമായ, ആദിമ ചോദന വേലി ചാടാൻ വെമ്പി നിൽക്കുന്നുവെന്ന സത്യത്തെ എഴുത്തുകാരൻ തുറന്നു കാട്ടുന്നു. മറ്റു പുൽച്ചെടി തിന്നാൻ കൊതിക്കുന്ന ഒരു കൊറ്റനാടിനെ മെരുക്കാൻ ശ്രമിക്കാത്ത പരിഷ്കൃത മനുഷ്യനെ കണ്ട് അനുവാചകൻ അന്തിച്ചു നിൽക്കുന്നു. വിലക്കപ്പെട്ട ബന്ധങ്ങളാൽ സ്വയം ബഹിഷ്കൃതരായവരുടെ താവളമാണ് ഈ നോവലിലെ ദേശം. മണ്ണിനോടും മലമ്പനിയോടും മല്ലിട്ട് മണ്ണിൽ പൊന്നുവിളയിച്ച വിഷകന്യകയിലെയോ ഒറോതയിലെയോ കുടിയേറ്റ മനുഷ്യരേ അല്ല ഇവർ. ഒന്നാം കുടിയേറ്റക്കാരൻ ചെറുകാന കുഞ്ഞുവർക്കി മൂത്ത മകളെ ഗർഭിണിയാക്കി അവളുമായി പെരുമ്പാടിയിലെത്തിയവനാണ്. പതിനാലാം കുടിയേറ്റ കുടുംബാംഗമായ ചിന്ന സഹേദരീ ഭർത്താവിനാൽ ഗർഭിണിയായവളാണ്.നന്മതിന്മകളുടെയും ശരി തെറ്റുകളുടെയും അതിർവരമ്പുകൾ കൃത്യമായി വരച്ചു ചേർക്കാനാവാതെ പോവുന്ന വല്ലാത്ത ചില മുഹൂർത്തങ്ങളുണ്ട്‌. Fair is faul and faul is fair എന്ന് ഷേക്സ്പിയർ പറഞ്ഞതും ഇതു തന്നെ. റെജി തനിക്ക് സന്താനോൽപ്പാദനശേഷിയില്ലാത്തതിനാൽ മനോജിനോട് തന്റെ ഭാര്യയായ സിൽവിയിൽ പ്രത്യുൽപ്പാദനം നടത്താനാവശ്യപ്പെടുന്നു. മനോജിന് സിൽവിയുമായി ഒരാഴ്ചത്തെ മാത്രം സമ്പർക്കമേയുള്ളൂവെങ്കിലും അവളെയും കുട്ടിയെയും മറക്കാനാവുന്നില്ല. അയാൾ അവരെ നിരന്തരം ശല്യം ചെയ്യുന്നു. ജറമിയാസ് മാധ്യസ്ഥം വഹിക്കാനെത്തുമ്പോൾ സിൽവി രണ്ടു പേരെയും ഒരേ പോലെ കെട്ടിപ്പിടിച്ച് കരയുന്നു. വിനോയ് തോമസ് എഴുതുന്നു: ”ആ കൂട്ടക്കരച്ചിലിനിടയിൽ എന്തു പറയണമെന്നറിയാതെ ജറമിയാസ്, പുറത്ത് സകല രൂപങ്ങളും ഇഴുകിച്ചേർന്നു കിടക്കുന്ന ഇരുട്ടിലേക്ക് നോക്കി.” നോവലിന്റെ സത്ത് ജറമിയാസിന്റെ ഇരുട്ടിലേക്കുള്ള ഈ നോട്ടമാണ്. ശരിതെറ്റുകൾ തിരിച്ചറിയാനാവാതെ അയാൾ വല്ലാത്തൊരവസ്ഥയിലകപ്പെടുന്നു.

തന്റെ ശരീരം ആവശ്യപ്പെടുന്ന ജീവിതം നയിക്കുന്നവരാണ്‌ നോവലിലെ കഥാപാത്രങ്ങളെല്ലാം. തന്റെ ഭർത്താവിൽ നിന്ന് ലഭിക്കാത്ത ആനന്ദത്തെ ഭർത്താവിന്റെ പിതാവിനെ പ്രാപിക്കുക വഴി നീരു നേടിയെടുക്കുന്നു. കന്യാസ്ത്രീമഠത്തിലെ വത്സേടത്തിയെന്ന പാതി പുരുഷനായ അരിവെപ്പുകാരിയുമായുള്ള ബന്ധത്തിലെത്തിച്ചേരുന്ന അവൾ പക്ഷേ, തന്റെ ഭർത്താവായ അരുണിന്റെ സ്വവർഗ്ഗാനുരാഗത്തെ അംഗീകരിച്ചു കൊടുക്കുന്നുമുണ്ട്. തന്നെ കാവൽ നിർത്തി വെളിക്കിറങ്ങാനെന്ന വ്യാജേന ലൂയിസുമായി ബന്ധപ്പെടുന്ന മോളിയോട് പൊറുക്കാൻ ജോസിനാവുന്നു. രാജേഷ് എന്ന പണിയ യുവാവിന് തന്റെ ഭാര്യ സുമതിയുമായി അവളുടെ അമ്മാവനുള്ള വഴിവിട്ട ബന്ധത്തിൽ പരാതിയില്ല. മെമ്പർ ആൻറണിക്കാണ് അതിൽ നീരസമുള്ളത്.ലൈംഗികത ഇവിടെ പാപമല്ല. തികച്ചും ജൈവികമായ, ജീവിതത്തിന്റെ അനിവാര്യതയാണ്; മരണം പോലെ. ആധുനികതയുടെ കൊടിയടയാളമായ ഖസാക്കിൽ രവി പാപബോധത്തിന്റെ കഥാപാത്രമാണ്. ചിറ്റമ്മയെ അറിഞ്ഞതും സ്വാമിനിയുടെ കാവിക്കച്ച മാറിയുടുക്കുകയും ചെയ്ത രവിയ്ക്ക് പാപത്തിന്റെ ശംബളമായ മരണത്തെ വരിക്കേണ്ടി വരുന്നു. പുറ്റിലെ കഥാപാത്രങ്ങൾക്ക് ആ ദുര്യോഗമില്ല.

അൽപ്പം പോലും പാപബോധമില്ലാത്തവരാണവർ. മലയാളനോവലിൽ ഇതൊരു വഴിമാറി നടത്തം തന്നെയാണ്. നവീകരണ ഭവനത്തിലൂടെ എന്താണോ നവീകരിക്കേണ്ടത് അതിന് നേർ വിപരീതാവസ്ഥയിലാണ് ജറമിയാസ് എത്തിച്ചേരുന്നത്. എത്ര തേച്ചുമായ്ച്ചു കളഞ്ഞാലും പുതിയ കാലത്തിന്റെ പുറ്റുകൾ പുതിയ രൂപത്തിൽ മുളച്ചു വരിക തന്നെ ചെയ്യുമെന്ന് നോവൽ ആണയിടുന്നു.

നിരൂപകനായ ഡോ: പി.സുരേഷ് ഇപ്രകാരം എഴുതുന്നു: ”നാം നിർമ്മിച്ചു വെച്ച സകല ധാരണകളെയും പൊളിച്ചും പൊള്ളിച്ചും ഈ കൃതി സ്ഥാപനവൽക്കരിക്കപ്പെട്ട മനുഷ്യ നിർമ്മിത മാമൂലുകളെ കടപുഴക്കുന്നു. പ്രണയം, കാമം, കുടുംബം, ലൈംഗികത, ജാതി, മതം, തൊഴിൽ തുടങ്ങിയ സ്ഥാപനങ്ങളുടെ തൊലി പൊളിച്ച് ഉള്ളിൽ പൊടിയുന്ന ചോര കാണിച്ചു തരുന്നു.”

അതെ, ഈ ചോര നമ്മളെ അസ്വസ്ഥരാക്കുന്നു.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...